പോക്സോ കേസിൽ രണ്ടാനച്ഛനെ കോടതി വെറുതെ വിട്ടു
text_fieldsമുട്ടം: കുടുംബ വഴക്കിനെത്തുടർന്ന് പോക്സോ കേസിൽ കുടുക്കിയ രണ്ടാനച്ഛനെ കോടതി വെറുതെ വിട്ടു. പീരുമേട് പഴയ പാമ്പനാർ സ്വദേശിയെ കുറ്റക്കാരനല്ലെന്ന് കണ്ടാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ വെറുതെവിട്ട് ഉത്തരവിട്ടത്. 2011 ഡിസംബറിലും മറ്റും 16 വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പീരുമേട് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവിന്റെ രണ്ടാം വിവാഹമാണ് പ്രതിയുമായിട്ടുള്ളത്.
അമ്മാവന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഈ വീടും സ്ഥലവും വാങ്ങാൻ കുറ്റാരോപിതൻ രണ്ടുലക്ഷം രൂപ അമ്മാവന് നൽകിയിരുന്നു. എന്നാൽ, വസ്തു എഴുതിനൽകാത്തതിനാൽ ഇരുവിഭാഗവും തമ്മിൽ വഴക്കുണ്ടാകുകയും ഭാര്യ സഹോദരങ്ങൾക്കൊപ്പം ചേർന്ന് കേസുകൾ കൊടുത്തിരുന്നു. അമ്മാവൻ രണ്ടാനച്ഛന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു. ഈ കേസ് രമ്യതയിൽ ആക്കണം എന്ന ഉദ്ദേശ്യത്തോടെ കുട്ടിയുടെ മാതാവും അമ്മാവന്മാരും പ്രതിക്കെതിരെ പീഡന പരാതി ആരോപിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൻ, സാന്ത്വന എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.