ഒടുവിൽ പി.ഡബ്ല്യു.ഡി കനിഞ്ഞു; മുട്ടത്തെ ഓടകൾക്ക് സ്ലാബ് വിരിക്കും
text_fieldsമുട്ടം: നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നിരന്തര പരിശ്രമം വിജയംകണ്ടു. നാളുകളായി തകർന്നുകിടന്ന മൂലമറ്റം റൂട്ടിലെ ഓടക്ക് മുകളിലെ സ്ലാബും സ്ലാബ് ഇല്ലാതെ കിടന്ന ഓടയും മൂടാൻ നടപടിയായി. ഇതിന് 8 ലക്ഷത്തി 70 ആയിരം രൂപയാണ് അനുവദിച്ചത്. തകർന്ന് കിടന്ന സ്ലാബിന്റെ വാർത്ത ബുധനാഴ്ച ‘മാധ്യമം’ പത്രം പ്രസിദ്ധീകരിച്ചിരിന്നു. ഇതേ തുടർന്നാണ് നടപടിയായത്. പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള ഓടക്ക് മുകളിൽ സ്ലാബ് വിരിക്കണമെന്ന് ആറുമാസം മുമ്പ് പഞ്ചായത്ത് കത്ത് നൽകിയിരുന്നു. തുടർന്ന് ഓവർസിയർ എത്തി എ സ്റ്റിമേറ്റ് തയാറാക്കി. ഫണ്ടിന്റെ അപര്യാപ്തതമൂലം നടപടികൾക്ക് വേണ്ടത്ര വേഗം ലഭിച്ചില്ല. വ്യാഴാഴ്ച രാവിലെ മുതൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. മണ്ണ് വന്ന് നിറഞ്ഞ ഓടയുടെ ആഴം വർധിപ്പിക്കുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്.
ശേഷം ഓടക്ക് ഇരുവശവും കോൺക്രീറ്റ് ഭിത്തി നിർമിക്കണം. ഇതിനിടെ ഓടക്ക് മുകളിൽ സ്ഥാപിക്കാനുള്ള സ്ലാബ് കോൺക്രീറ്റ് ചെയ്യും. ഒരുമാസത്തിനകം ജോലി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.