പുലിയെ കണ്ടതായി അഭ്യൂഹം
text_fieldsമുട്ടം: ഒരിടവേളക്ക് ശേഷം വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. മ്രാല ക്രഷർ യൂനിറ്റിലെ കാവൽക്കാരൻ പുളിക്കപ്പറമ്പിൽ ജോസഫാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ചെറിയ അഞ്ച് പുലികളേയും ബുധനാഴ്ച പുലർച്ച രണ്ടിന് വലിയ പുലികളേയും കണ്ടതായി ജോസഫ് പറയുന്നു.
കാമറ പരിശോധിച്ചപ്പോൾ മൂന്ന് ജീവികൾ അതുവഴി പോകുന്നത് കണ്ടെങ്കിലും വ്യക്തമല്ല. എന്നാൽ കാൽപാടുകൾ പരിശോധിച്ചതിൽ കുറുനരി ആകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടിൽ നഖം കാണുന്നതും പുലിയല്ലെന്ന നിഗമനത്തിലെത്താൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.