മുട്ടം തോട്ടുംകര കോളനിയിൽ ഒറ്റ വീടുകൾ ഒരുങ്ങുന്നു
text_fieldsമുട്ടം: മുട്ടം തോട്ടുംകര കോളനിയിലെ ഇരട്ട വീടുകളിൽ കഴിഞ്ഞവർക്കായി ഒറ്റ വീടുകൾ ഒരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ രണ്ട് വീടുകൾ യാഥാർഥ്യമായിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചത്. പതിനേഴ് ഇരട്ടവീടുകളിലായി 34 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്കായി പ്രത്യേകം പദ്ധതി തയാറാക്കിയാണ് നിർമാണം നടത്തുന്നത്.
മുഴുവൻ ഇരട്ട വീടുകളും ഒറ്റ വീടാക്കാൻ ഏകദേശം ഒന്നര കോടിയോളം രൂപ വേണ്ടി വരും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ആലോചന. ഈ സാമ്പത്തിക വർഷം മൂന്ന് വീടുകൾ കൂടി ഒറ്റ വീടായി മാറും. ഇതിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും കൂടി 12 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.