അഞ്ചുവർഷം മുേമ്പ 'സ്മാർട്ടായി' സുനിൽ ജോർജ്
text_fieldsമുട്ടം: കോവിഡ് ശക്തിപ്രാപിക്കുകയും സ്കൂളുകൾ അടക്കുകയും ചെയ്തപ്പോഴാണ് സർക്കാർ ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. എന്നാൽ, മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി അധ്യാപകൻ സുനിൽ ജോർജ് അഞ്ചുവർഷം മുേമ്പ എല്ലാം ഓൺലൈൻ ആക്കി. 'ജി.എച്ച്.എസ് മുട്ടം ബ്ലോഗ്' നിർമിച്ചാണ് സൗജന്യ സേവനം നൽകിവരുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ വരവോടെ സഹപ്രവർത്തകർ കമ്പ്യൂട്ടർ സംബന്ധിയായ സംശയങ്ങൾക്ക് തന്നെ സമീപിക്കാൻ തുടങ്ങിയപ്പോഴാണ് ബ്ലോഗ് എന്ന ആശയം ഉദിച്ചതും അതിലേക്ക് കടന്നതും. ചെറിയ അറിവും യൂട്യൂബിെൻറ സഹായവും കൂടിയായപ്പോൾ സമ്പൂർണമായ ഒരു ബ്ലോഗ് നിർമിക്കുകയായിരുന്നു.
വളരെ വ്യത്യസ്തമായ ഈ ബ്ലോഗ് വഴി ഒന്നുമുതൽ 10ാം തരം വരെ എല്ലാ പാഠപുസ്തകങ്ങളും സാധ്യത ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭിക്കും. സംശയങ്ങൾ ചോദിച്ചാൽ ഞൊടിയിടയിൽ മറുപടിയും എത്തും. ഇതിന് മാത്രമായി ഇരുപത്താറോളം വാട്സ്ആപ് ഗ്രൂപ്പുകളും ഉണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സർക്കാർ ജീവനക്കാർക്കും എന്തിനേറെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന ലക്ഷക്കണക്കിന് അനുദിന വിവരങ്ങളാണ് ബ്ലോഗിൽനിന്ന് (https://ghsmuttom.blogspot.com/2021/09/obc-pre-metric-scholarship-2021-22.html?m=1) ലഭിക്കുക.
വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്, അവ നേടിയെടുക്കാൻ എന്ത് ചെയ്യണം, സർവകലാശാല അറിയിപ്പ്, പരീക്ഷ അറിയിപ്പ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ ഒട്ടുമിക്ക വിവരങ്ങളും ബ്ലോഗിൽ ലഭിക്കും. കൂടാതെ, ടെലിഫോൺ ബില്ല്, കറൻറ് ബിൽ, ദിനപത്രം, കോവിഡ് അറിയിപ്പ്, തുടങ്ങിയ അഞ്ഞൂറിൽ അധികം വിവരങ്ങളും അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.