റേഞ്ച് ഓഫിസർ കുടിവെള്ള പൈപ്പിടൽ തടഞ്ഞു; റേഞ്ച് ഓഫീസറെ ജന പ്രതിനിധികൾ തടഞ്ഞുവച്ചു
text_fieldsമുട്ടം: കുടിവെള്ള പൈപ്പിടിൽ തടഞ്ഞ വനം റേഞ്ച് ഓഫീസറെ കോൺഗ്രസ് ജനപ്രതിനിധികൾ തടഞ്ഞുവെച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മുട്ടം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ റേഞ്ച് ഓഫീസിൽ എത്തി തടഞ്ഞുവെച്ചത്. ജലവകുപ്പ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നില്ലെന്നും അത് നൽകിയാൽ പരമാവധി വേഗത്തിൽ നടപടി പൂർത്തിയാക്കാമെന്നും റേഞ്ച് ഓഫിസർ സിജൊ സാമുവൽ പറഞ്ഞു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കി അനുമതി നൽകുമെന്ന ഉറപ്പലാണ് ജനപ്രതിനിധികൾ പിരിഞ്ഞുപോയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേൽ, ബ്ലോക്ക് മെമ്പർ എൻ.കെ ബിജു, വാർഡ് മെമ്പർമാരായ ഷൈജ ജോമോൻ, ബിജോയ് ജോൺ, അരുൺ ചെറിയാൻ പൂച്ചക്കുഴി, കോൺഗ്രസ് നേതാക്കളായ ബേബി വണ്ടനാനി, ടെന്നീഷ് ജോർജ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
മുട്ടത്ത് നിന്നും ആരംഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഷങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും എം.വി.ഐ.പി യുടെ പ്രദേശത്തുകൂടിയാണ് പൈപ്പിടൽ ആരംഭിച്ചത്. നിർദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെ വനം വകുപ്പ് തടസ്സവുമായി വന്നു. വനം വകുപ്പിന് കൈമാറിയ സ്ഥലത്ത് നിർമാണ പ്രവർത്തികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. വനഭൂമി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നിയമിച്ചിട്ടുള്ള സെറ്റിൽമെന്റ് ഓഫീസറായ അർ.ഡി.ഒ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.