ടോക്കൺ സംവിധാനം തകരാറിൽ; രോഗികൾ വരിനിന്ന് തളരുന്നു
text_fieldsമുട്ടം: ടോക്കൺ സംവിധാനം തകരാറിലായതോടെ രോഗികൾ ക്യൂനിന്ന് വലയുന്നു. Muttam Govt. the hospitalയിൽ അഞ്ചിടങ്ങളിൽ ടോക്കൺ മെഷീൻ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. നാല് ഡോക്ടർമാരുടെ മുറികൾക്ക് മുന്നിലും മരുന്നുകൊടുക്കുന്ന സ്ഥലത്തുമാണ് മെഷീൻ സ്ഥാപിച്ചത്.
മെഷീെൻറ തകരാർമൂലം ചികിത്സക്ക് എത്തുന്ന രോഗികൾ മണിക്കൂറുകളോളം ക്യൂ നിക്കേണ്ട അവസ്ഥയാണ്. ടിക്കറ്റെടുക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തുനിൽക്കണം. ശേഷം ഡോക്ടറെ കാണാൻ ഒരുമണിക്കൂറിലധികം ക്യു നിൽക്കണം. അതിനുശേഷം മരുന്ന് വാങ്ങാനും ഇതുപോലെ നിൽക്കണം.
പനിമൂലവും മറ്റ് രോഗങ്ങൾ മൂലവും അവശതയിലെത്തുന്ന രോഗികൾ വരിനിന്ന് വലയുകയാണ്. ടോക്കൺ മെഷീൻ തകരാറുള്ള ഇടങ്ങളിൽ ടിക്കറ്റ് വാങ്ങിവെച്ചശേഷം പേരുവിളിച്ചാൽ അതുവരെ രോഗികൾക്ക് കസേരകളിൽ വിശ്രമിക്കാൻ കഴിയും. എന്നാൽ, അതിനും ജീവനക്കാർ തയാറാല്ല .എത്രയുംവേഗം ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.