രണ്ടാംതവണയും ടവർ ലൈൻ പൊട്ടിവീണു; നാട്ടുകാർ ആശങ്കയിൽ
text_fieldsമുട്ടം: മുട്ടം കാക്കൊമ്പിനുസമീപം ഉടുമ്പന്നൂർ - ഇൗരാറ്റുപേട്ട 110 കെ.വി ടവർ ലൈൻ രണ്ടാംതവണയും പൊട്ടി വീണു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ലൈൻ പൊട്ടിയത്. രണ്ടാഴ്ച മുമ്പും ഇതേ ലൈൻ പൊട്ടി വീണിരുന്നു.
അന്ന് 110 കെ.വി ലൈൻ പൊട്ടി 11 കെ.വി ലൈനിലേക്കാണ് വീണത്. ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് ലൈൻ നിരന്തരം തകരാറിലാകാൻ കാരണം. ഈ ലൈൻ ഭൂരിഭാഗവും ജനവാസമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും ഈ ലൈനിനടിയിലും സമീപത്തായും ഉണ്ട്. ഉടൻ അറ്റകുറ്റപ്പണി നടത്തി ലൈൻ കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടവർ ലൈൻ ഇടക്കിടെ പൊട്ടിവീഴുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.