Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനവ കേരള ബസ്...

നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്

text_fields
bookmark_border
നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
cancel

പ​ട്ട​യ​ത്തി​നാ​യി നീ​ളു​ന്ന കാ​ത്തി​രി​പ്പ്

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്നം പ​ട്ട​യം​ത​ന്നെ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക​രാ​ണ് അ​പേ​ക്ഷ ന​ൽ​കി ഇ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​ത്. ജെ.​വി (ജോ​യ​ന്‍റ്​ വെ​രി​ഫി​ക്കേ​ഷ​ൻ) ന​മ്പ​ർ ല​ഭി​ച്ച ക​ർ​ഷ​ക​ർ​ക്കു​പോ​ലും പ​ട്ട​യം കി​ട്ടി​യി​ട്ടി​ല്ല. ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ പ​ത്തു ചെ​യി​ൻ പ​ട്ട​യം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം ഇ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്കും പ​ട്ട​യം ന​ൽ​കി​യി​ട്ടി​ല്ല. പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ​നി​ന്ന്​ കു​ടി​യി​റ​ക്കി​യ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

  • ജി​ല്ല ആ​സ്ഥാ​ന​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് വേ​ണം
  • ക​ല​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​വ​ർ കം​ഫ​ർ​ട്ട് സ്‌​റ്റേ​ഷ​നി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്നു
  • ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല
  • ജി​ല്ല ആ​സ്ഥാ​ന​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് വേ​ണം
  • ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു
  • ജി​ല്ല ആ​സ്ഥാ​ന​ത്ത​ട​ക്കം കു​ടി​വെ​ള്ള​പ്ര​ശ്നം രൂ​ക്ഷം.
  • ലൈ​ഫ് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്​ 302 വീ​ടു​ക​ൾ.
  • മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ർ​മാ​രും മ​രു​ന്നു​മി​ല്ല. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രു​ന്ന​വ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ അ​യ​ക്കു​ന്നു.
  • മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ർ​മാ​രും മ​രു​ന്നു​മി​ല്ല.
  • പ​തി​നാ​റാം​ക​ണ്ടം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല
  • വാ​ഴ​ത്തോ​പ്പി​ൽ മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.
  • ഇ​ടു​ക്കി ഡാ​മി​ൽ ഒ​രാ​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ക​രെ വി​ല​ക്കി. ഇ​തോ​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കു​ത്ത​നെ ഇ​ടി​ഞ്ഞു.
  • വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ്സം​മൂ​ലം മീ​നൊ​ളി​യ​ൻ​പാ​റ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
  • മാ​ലി​ന്യ​പ്ര​ശ്ന​വും രൂ​ക്ഷ​മാ​ണ്
  • കീ​രി​ത്തോ​ട് മു​ത​ൽ പ​നം​കു​ട്ടി​ക​വ​ല വ​രെ ഒ​രു ഡ​സ​ൻ മ​ണ്ണി​ടി​ച്ചി​ൽ പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​നി​യും ഇ​വി​ടെ കു​ടും​ബ​ങ്ങ​ളു​ണ്ട്.

പി​ന്നോ​ട്ടു​പോ​ക​രു​ത് പീ​രു​മേ​ട്

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ ഏ​റെ​യു​ള്ള പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ൽ ഈ ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. അ​ട​ച്ചു​പൂ​ട്ടി​യ തോ​ട്ട​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ല. 2000ത്തി​ൽ പൂ​ട്ടി​യ ചീ​ന്ത​ലാ​ർ പീ​രു​മേ​ട് ടി ​ക​മ്പ​നി, 2014ൽ ​പൂ​ട്ടി​യ കോ​ട്ട​മ​ല ബൊ​ണാ​മി എം.​എം.​ജെ പ്ലാ​ന്റേ​ഷ​ൻ എ​ന്നി​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. പ​ച്ച​ക്കൊ​ളു​ന്തി​ന് വി​ല​യി​ല്ലാ​ത്ത​ത് ചെ​റു​കി​ട തേ​യി​ല​ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ഷ്ട​ത്തി​ലാ​ക്കു​ന്നു.

  • ഗ്രാ​മീ​ണ റോ​ഡു​ക​ൾ പ​ല​തും ത​ക​ർ​ന്നു
  • ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
  • വ​ണ്ടി​പ്പെ​രി​യാ​ർ-​തേ​ങ്ങാ​ക്ക​ൽ, ചീ​ന്ത​ലാ​ർ-​പ​ശു​പ്പാ​റ റോ​ഡു​ക​ൾ ശോ​ച്യാ​വ​സ്ഥ​യി​ൽ
  • ഹെ​ലി​ബേ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ
  • പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല.
  • സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ൾ കു​റ​വാ​ണ്.
  • മാ​ലി​ന്യ​​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം വേ​ണം.
  • തേ​ക്ക​ടി, വാ​ഗ​മ​ൺ, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല.
  • ഒ​​ട്ടേ​​റെ പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന പാ​ല​ങ്ങ​ളു​ടെ അ​ട​ക്കം നി​ർ​മാ​ണം ഇ​ഴ​യു​ന്നു.

ഏലം കർഷകർ പ്രതിസന്ധിയിൽ

പ​ട്ട​യം കാ​ത്തു​ക​ഴി​യു​ന്ന 50,000ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ലു​ണ്ട്. ജി​ല്ല രൂ​പ​വ​ത്കൃ​ത​മാ​യ​തു മു​ത​ല്‍ മാ​റി മാ​റി വ​രു​ന്ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ട്ട​യ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജ​നം പൊ​റു​തി​മു​ട്ടി​യി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ മി​ക്ക​തും ത​ക​ര്‍ന്നു​ത​രി​പ്പ​ണ​മാ​ണ്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് കാ​ല്‍ന​ട​പോ​ലും പ്ര​യാ​സ​മാ​ണ്. അ​ഞ്ചു​ ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്‍ മാ​റി​ക്കി​ട്ടു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞ് പ​ണി ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാ​റാ​വു​ന്നി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ല​യി​ടി​വും ഏ​ലം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

  • ജ​ല അ​തോ​റി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ജ​ലാ​ശ​യ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​ണെ​ങ്കി​ലും മ​ഴ മാ​റി​യാ​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം
  • ഓ​രോ വാ​ര്‍ഡി​ലും കു​റ​ഞ്ഞ​ത് 10 പേ​രെ​ങ്കി​ലും പ്ലാ​സ്റ്റി​ക് പ​ടു​ത വ​ലി​ച്ചു​കെ​ട്ടി ഷെ​ഡി​ല്‍ ക​ഴി​യു​ന്നു
  • ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും വീ​ട് ല​ഭി​ക്കാ​നു​ണ്ട്. അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ പ​ട്ടി​ക​യി​ലി​ല്ല
  • വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യ​ത്തോ എ​റ​ണാ​കു​ള​ത്തോ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലോ പോ​ക​ണം
  • സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും കി​ട​ത്തി​ച്ചി​കി​ത്സ​യി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ള്‍ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും കു​റ​വു​മു​ണ്ട്
  • ആ​ദി​വാ​സി​ക​ള്‍ക്കാ​യി അ​രു​വി​ളം​ചാ​ല്‍ എ​ല്‍.​പി സ്‌​കൂ​ള്‍ അ​പ്‌​ഗ്രേ​ഡ് ചെ​യ്യ​ണം. ഖ​ജ​ന​പ്പാ​റ​യി​ലെ ത​മി​ഴ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രി​ല്ല. സ്ഥ​ല​സൗ​ക​ര്യ​മി​ല്ല.
  • ഗ​വ. ഹൈ​സ്കൂ​ളു​ക​ൾ​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ല. ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്ല. ശാ​ന്ത​ന്‍പാ​റ ഹൈ​സ്‌​കൂ​ളി​ന് ബ​സി​ല്ല
  • പൂ​പ്പാ​റ​യി​ലെ ഗ​വ. കോ​ള​ജി​ന് സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വു​മി​ല്ല. അ​ധ്യാ​പ​ക​രും താ​ൽ​ക്കാ​ലി​ക​മാ​ണ്.
  • ഐ.​എ​ച്ച്.​ആ​ര്‍.​ഡി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വേ​ണം
  • മ​ണ്ഡ​ല​ത്തി​ല്‍ കാ​ര്യ​മാ​യ മാ​ലി​ന്യ​ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​വ​ഗ​ണ​ന

കു​ടി​യേ​റ്റ​വും കൈ​യേ​റ്റ​വു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ എ​ക്കാ​ല​ത്തും നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്നം. കൈ​യേ​റ്റ​ത്തെ നേ​രി​ടു​മ്പോ​ൾ ആ​ദ്യം ന​ട​പ​ടി​ക്ക് വി​​ധേ​യ​രാ​കു​ന്ന​ത് കു​ടി​യേ​റ്റ​ക്കാ​രാ​ണ്. ഇ​ത് മ​നഃ​പൂ​ർ​വം കൈ​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​ദ്യം കൈ​യേ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി പ​ട്ടി​ക​യു​ണ്ടാ​ക്കി പ​രി​ശോ​ധ​ന​ങ്ങ​ൾ​ക്കു​ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ ഹി​യ​റി​ങ്​ ന​ട​ത്തി കു​റ്റ​മ​റ്റ നി​ല​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മൂ​ന്നാ​ർ ന​ട​പ​ടി മൂ​ന്നാ​റി​ൽ ഒ​തു​ക്കു​ക​യും മ​റ്റു വി​ല്ലേ​ജു​ക​ളെ ബാ​ധി​ക്കാ​ത്ത ന​ട​പ​ടി​യു​മാ​ണ് വേ​ണ്ട​ത്.

1999ൽ ​മാ​ങ്കു​ള​ത്ത് 1016 ക​ർ​ഷ​ക​ർ​ക്ക് 1.5 ഹെ​ക്ട​ർ സ്ഥ​ലം ന​ൽ​കി. എ​ന്നാ​ൽ, ഇ​ന്നും ഇ​ത് അ​വ​കാ​ശി​ക​ൾ​ക്ക് എ​ത്തി​യി​ട്ടി​ല്ല. വ​ട്ട​വ​ട, കൊ​ട്ടാ​ക​മ്പൂ​ർ വി​ല്ലേ​ജു​ക​ളി​ലും ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കു​ന്നു.

  • മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 80 ശ​ത​മാ​നം റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ൽ.
  • എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ള​പ്ര​ശ്ന​മു​ണ്ട്.
  • സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ളു​ള്ള മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​വ​ഗ​ണ​ന. ഇ​വ​രു​ടെ ഭൂ​മി വ്യാ​പ​ക​മാ​യി കൈ​യേ​റി പ​ല​രും കൈ​വ​ശ​പ്പെ​ടു​ത്തി.
  • അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ ഉ​ൾ​പ്പെ​ടെ കു​റ​വ്. ആ​യു​ർ​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ പ​ല​തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല.
  • വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​റ്റ​വും പി​ന്നാ​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന​ത് അ​ടി​മാ​ലി മേ​ഖ​ല​യാ​ണ്. അ​ടി​മാ​ലി, ദേ​വി​യാ​ർ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണം.
  • അ​ടി​മാ​ലി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ പ്ല​സ് ടു​വും അ​ടി​മാ​ലി​യി​ൽ കോ​ള​ജും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
  • ഏ​ലം, കു​രു​മു​ള​ക് കൃ​ഷി​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ൽ. അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ കു​രു​മു​ള​ക് കൃ​ഷി 80 ശ​ത​മാ​ന​വും കു​റ​ഞ്ഞു.
  • വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു. കു​മി​ൾ​രോ​ഗം മൂ​ലം അ​ട​ക്ക​കൃ​ഷി 70 ശ​ത​മാ​നം ഇ​ല്ലാ​താ​യി.
  • മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ധാ​രാ​ള​മു​ള്ള മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. അ​ത​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ല
  • . മ​ഴ​ക്കാ​ല​മാ​യാ​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​ണ്.

ഹൃദയംതൊടുന്ന വികസനം വേണം

തൊ​ടു​പു​ഴ​യി​ലൊ​രു സ്റ്റേ​ഡി​യം വേ​ണ​മെ​ന്ന​താ​ണ് മ​ണ്ഡ​ല​ത്തി​ന്റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന്. കോ​താ​യി​ക്കു​ന്ന്​ ബൈ​പാ​സി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി എ​സ്റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി​ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​ സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്, ജി​ല്ല ജ​യി​ൽ കാ​ന്‍റീ​ൻ, തൊ​ടു​പു​ഴ ഷി ​ടോ​യ്‍ല​റ്റ് എ​ന്നി​വ പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. വെ​ള്ളി​യാ​മ​റ്റം, മു​ട്ടം, പൂ​മാ​ല കോ​ഴി​പ്പി​ള്ളി തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ണ്ഡ​ലം മു​ന്നോ​ട്ടു​വെ​ക്കു​ന്നു

  • വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍ഷ​ക​ർ വ​നം​വ​കു​പ്പി​ന്റെ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ. ഇ​വി​ടെ തൊ​ഴി​ലു​റ​പ്പു​ജോ​ലി​ക​ള്‍ ത​ട​സ്സ​പ്പെ​ട്ടി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി.
  • വി​വി​ധ മേ​ഖ​ല​ക​ളി​ൽ വേ​ന​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്
  • ശ​ബ​രി റെ​യി​ൽ നി​ർ​മാ​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം സ്ഥ​ല​മു​ട​മ​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.
  • ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു
  • ലൈ​ഫ് വീ​ടു​ക​ളി​ൽ പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത് 539 എ​ണ്ണം​
  • 1199 പേ​രാ​ണ്​ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്.
  • തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ ഇ​ല്ല
  • മു​ട്ട​ത്ത്​ പ്രി​ന്‍റി​ങ്​ മെ​ഷീ​ൻ യൂ​നി​റ്റി​ന്റെ​യും ഫു​ഡ്​ പ്രൊ​ഡ്​​ക്സ്​ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
  • വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട്​ റോ​ഡ്​ നി​ർ​മാ​ണം ഒ​ന്നു​മാ​യി​ല്ല.
  • കു​രു​തി​ക്ക​ളം-​വെ​ള്ളി​യാ​മ​റ്റം-​വ​ണ്ണ​പ്പു​റം റോ​ഡ്​ നി​ർ​മാ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
  • റ​ബ​റി​ന്​ വി​ല കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക്​ തി​രി​ഞ്ഞു.
  • അ​ഞ്ചി​രി പാ​ട​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം കി​ട്ടു​ന്നി​ല്ല
  • സോ​ളാ​ർ ബോ​ട്ട് സ​ർ​വി​സ് ഉ​ൾ​പ്പെ​ടെ മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​യി​ട്ടി​​ല്ല.
  • കോ​ട്ട​പ്പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​മ്പോ​ഴും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - nava kerala sadas
Next Story