കരുതലും കൈത്താങ്ങും; ഉടുമ്പൻചോല താലൂക്കിൽ 109 അപേക്ഷയിൽ തീരുമാനം
text_fieldsനെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ 109 അപേക്ഷയിൽ തീരുമാനമായി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന താലൂക്കുതല പരാതി പരിഹാര അദാലത് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സഹകരണ-ദേവസ്വം- തുറമുഖ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച വരെ അദാലത്തിലേക്ക് ആകെ ലഭിച്ചത് 193 അപേക്ഷയാണ്. ഇതിൽ 84 എണ്ണത്തിൽ നടപടി സ്വീകരിച്ചുവരുകയാണ്. അദാലത് ദിവസം 52 അപേക്ഷ പുതുതായി ലഭിച്ചു. ഇവ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. കൂടാതെ അദാലത് വേദിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 17 പേർക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ വി. വിഘ്നേശ്വരി, സബ് കലക്ടർ വി.എം. ജയകൃഷ്ണൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കലക്ടർമാരായ അതുൽ എസ്. നാഥ്, അനിൽ ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.