Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഎ.ടി.എം മോഷണശ്രമം;...

എ.ടി.എം മോഷണശ്രമം; രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികൾ പിടിയില്‍

text_fields
bookmark_border
എ.ടി.എം മോഷണശ്രമം; രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികൾ പിടിയില്‍
cancel

നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട്ടി​ല്‍ എ.​ടി.​എം കൗ​ണ്ട​ര്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ല്‍.

മ​ധ്യ​പ്ര​ദേ​ശ് മാ​ണ്ട്‌​ല സ്വ​ദേ​ശി​ക​ളും അ​യ​ല്‍വാ​സി​ക​ളു​മാ​യ രാം​സാ​യ് ദു​ര്‍വെ (21), ത​രു​ണ്‍സാ​യ് ദു​ര്‍വെ (20)എ​ന്നി​വ​രെ​യാ​ണ് ഉ​ടു​മ്പ​ന്‍ചോ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് പാ​റ​ത്തോ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

എ.​ടി.​എം ഉ​ട​മ​ക​ളാ​യ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച രാ​ത്രി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ തു​ട​ര്‍ന്ന് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. രാം​സാ​യി​യെ പൂ​പ്പാ​റ​യി​ൽ​നി​ന്നും ത​രു​ണ്‍സാ​യി​യെ ചെ​മ്മ​ണ്ണാ​റി​ൽ​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. എ.​ടി.​എ​മ്മി​ന്‍റെ മു​ന്‍ഭാ​ഗം പൊ​ളി​ച്ചു.

ചു​റ്റി​ക, പാ​ര, ക​മ്പി,സ്‌​കൂ ഡ്രൈ​വ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ളി​ച്ച​തെ​ന്ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​യി. എ​ന്നാ​ല്‍, പ​ണം നി​ക്ഷേ​പി​ച്ച ലോ​ക്ക​ര്‍ തു​റ​ക്കാ​ൻ ഇ​വ​ര്‍ക്കാ​യി​ല്ല. തു​ട​ര്‍ന്ന് ശ്ര​മം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി. ത​രു​ണ്‍സാ​യി മ​ധ്യ​പ്ര​ദേ​ശി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​ണ്.

ക​ട്ട​പ്പ​ന എ.​എ​സ്.​പി രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി ഉ​ടു​മ്പ​ന്‍ചോ​ല സി.​ഐ സു​വ​ര്‍ണ​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ബി​ജു ഇ​മ്മാ​നു​വേ​ല്‍, കെ.​പി. ബെ​ന്നി, കൃ​ഷ്ണ​കു​മാ​ര്‍, ബി​ന്‍സ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​യി​രു​ന്നു ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATM TheftInterstate WorkerArrest
News Summary - ATM theft attempt; Two interstate workers arrested
Next Story