Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightകൈക്കോടാലിക്ക്...

കൈക്കോടാലിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി റിമാൻഡിൽ

text_fields
bookmark_border
crime
cancel

നെ​ടു​ങ്ക​ണ്ടം: കൈ​ക്കോ​ടാ​ലി​ക്ക് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഈ​ട്ടി​ത്തോ​പ്പ് സ്വ​ദേ​ശി ജി​ത്തു​വി​നെ നെ​ടു​ങ്ക​ണ്ടം ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം വെ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ക​ല്‍ക്കൂ​ന്ത​ല്‍ സ്വ​ദേ​ശി ശ്രീ​കാ​ന്താ​ണ്​​ (43) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​കാ​ന്ത് ഓ​ട്ടോ​യു​മാ​യി വ​ന്ന സ​മ​യ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ജി​ത്തു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് പി​ന്നാ​ലെ എ​ത്തി ത​ല​ക്ക്​ വെ​ട്ടി​യ​ത്.

ഹെ​ല്‍മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​ ജി​ത്തു. നേ​ര​ത്തേ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്​​ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​താ​ണ്​ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. വെ​ട്ടേ​റ്റ്​ ഹെ​ല്‍മ​റ്റ് പൊ​ട്ടി​ച്ചി​ത​റി ജി​ത്തു നി​ല​ത്തു​വീ​ണു. നാ​ട്ടു​കാ​രാ​ണ്​ ജി​ത്തു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​കാ​ന്തി​നെ മ​ർ​ദി​ച്ച​താ​യും പ​റ​യു​ന്നു. തു​ട​ര്‍ന്ന് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ന്‍ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsIdukki News
News Summary - Attempted hacking to death- Accused in remand
Next Story