റോഡരികിലെ ഷെഡില്‍ ഓട്ടോയും സ്കൂട്ടറും കത്തിനശിച്ചു
text_fieldsനെടുങ്കണ്ടം: റോഡരികിലെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും സ്കൂട്ടറും കത്തിനശിച്ചു. മുണ്ടിയെരുമ ബ്ലോക്ക് നമ്പര്‍ 196 ഉറവാരത്തില്‍ ജോണ്‍ തോമസിെൻറ ഭാര്യ ഗ്രേസിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കത്തിയത്. മുണ്ടിയെരുമ കായംകുളംപടി റോഡിനോട് ചേര്‍ന്ന ഷെഡിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.
വീട്ടില്‍ എല്ലാവരും പ്രാർഥനയിലായിരുന്ന സമയത്ത് തീയും പുകയും കണ്ട്് വീട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നതായി കണ്ടത്. ഉടൻ നെടുങ്കണ്ടം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. അവരെത്തിയാണ് തീ പൂര്‍ണമായി അണച്ചത്. വീട്ടുമുറ്റത്തേക്ക് കയറ്റിക്കൊണ്ടുപോകാനുള്ള അസൗകര്യം മൂലമാണ് പുരയിടത്തില്‍ റോഡരികില്‍ ഷെഡ് കെട്ടി വാഹനങ്ങള്‍ പാര്‍ക്ക്്് ചെയ്തിരുന്നത്. ഓട്ടോയുടെ ബാറ്ററി മോഷണം പോയതിനാല്‍ മാസങ്ങളായി ഉപയോഗിക്കുന്നില്ല.
മൂന്നുദിവസം മുമ്പാണ് ഓട്ടോ തള്ളി ഷെഡില്‍ എത്തിച്ചത്. എന്നാല്‍, സ്കൂട്ടർ ഉപയോഗയോഗ്യമായിരുന്നു. വ്യാഴാഴ്ച പകല്‍ യാത്ര കഴിഞ്ഞ് ഷെഡില്‍ കൊണ്ടുവന്ന്് പാര്‍ക്ക് ചെയ്തതാണ്. സ്കൂട്ടറിൽനിന്നാണ് ഓട്ടോയിലേക്ക് തീ പടര്‍ന്നത്. പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.