എതിർചേരിയിലെ നേതാവിെൻറ വീട്ടിലെത്തിയും വോട്ട് അഭ്യർഥന
text_fieldsയു.ഡി.എഫ് സ്ഥാനാർഥി ജോയി തോമസ് കേരള കോൺഗ്രസ് (ജോസ് വിഭാഗം) ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാലിെൻറ വീട്ടിലെത്തിയപ്പോൾ
നെടുങ്കണ്ടം: എതിർചേരിയിലെ നേതാവിെൻറ വീട്ടിലെത്തി വോട്ട് അഭ്യർഥിച്ചത് കൗതുകമായി. യു.ഡി.എഫ് സ്ഥാനാർഥി ജോയി തോമസ് കേരള കോൺഗ്രസ് (ജോസ് വിഭാഗം) ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാലിെൻറ വീട്ടിലെത്തിയാണ് വോട്ട് അഭ്യർഥിച്ചത്. ജോസ് തിരിച്ചും വോട്ട് ചോദിച്ചു.
ജില്ല പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ജോയി തോമസും കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാലും ദീർഘകാലമായി സുഹൃത്തുക്കളാണ്. ജോസ് പാലത്തിനാൽ ഉൾപ്പെടുന്ന ഡിവിഷനിലെ സ്ഥാനാർഥിയാണ് ജോയി തോമസ്. പര്യടനത്തിനിടെ വ്യാഴാഴ്ച സുഹൃത്തിെൻറ വീട്ടിലും വോട്ട് തേടി സ്ഥാനാർഥി എത്തി. സ്ഥാനാർഥിെയയും കൂട്ടരെയും നിറ ചിരിയോടെ പാലത്തിനാൽ സ്വീകരിച്ചു.
കേരള കോൺഗ്രസ് (എം) യു.ഡി.എഫിെൻറ ഭാഗമായിരുന്നപ്പോൾ ഉടുമ്പൻചോല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ആയിരുന്നു ജോസ് പാലത്തിനാൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.