നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂഗര്‍ഭ കല്ലറ കണ്ടെത്തി
text_fieldsനെടുങ്കണ്ടം: ഇസ്രായേലിലും ജോര്ഡന് താഴ്വരകളിലും ഈജിപ്തിലും കാണപ്പെടുന്ന മഹാശിലാസ്മാരകങ്ങള്ക്ക് സമാനമായ കല്ലറ ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടത്തിന് നടുവില്‍ കണ്ടെത്തി. 2300 വര്‍ഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന മഹാശിലാസ്മാരക അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
കിഴക്കുപടിഞ്ഞാറ് ദിശയില്‍ വലിയ ശിലാപാളികള്‍ ചുറ്റിലും അടുക്കി അതിന് മുകളില്‍ മറ്റൊരു വലിയ ശിലാപാളികൊണ്ട് മൂടപ്പെട്ട നിലയിലാണ് ഭൂഗര്‍ഭ കല്ലറ. ഒരുവശത്തെ പാളിയില്‍ അര്‍ധവൃത്താകാരത്തിൽ ഒരുദ്വാരവും കാണപ്പെടുന്നുണ്ട്. അകത്തിറങ്ങിയാല് മാത്രമേ ഇതിനെപറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിയൂ. മുകളിലെ ശിലാപാളിയുടെ ഒരുഭാഗം തകര്‍ക്കപ്പെട്ട നിലയിലുമാണ്. ഇത്തരം കല്ലറകള്‍ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിവിധ മേഖലകളില്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇവ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ കാണപ്പെടുന്നത് കല്ലറ സംസ്കാരമുള്ള ഒരുജനസമൂഹം പുരാതനകാലത്ത് ഇവിടെ അധിവസിച്ചിരുന്നതിെൻറ തെളിവാണെന്നാണ് അനുമാനം. ബി.സി 300 കാലഘട്ടങ്ങളില്‍ ഇടുക്കിയില്‍ ജീവിച്ചിരുന്ന പുരാതന ജനതയുടെ ഭൂഗര്‍ഭ ശവക്കല്ലറകളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം.
തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയുടെ സമീപത്ത് ഉടുമ്പന്‍ചോല ശാന്തനരുവിയുടെ തീരത്താണ് ഗവേഷകര്‍ ഇവ കണ്ടെത്തിയത്. പുരാതനകാലത്ത് മലയോര മേഖലയിലെ ഏലം, കുരുമുളക്, ചന്ദനം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ മിഡില്‍ഈസ്റ്റിലേക്ക് കൊണ്ടുപോയിരുന്നത് പശ്ചിമഘട്ടത്തില്നിന്നായിരുന്നു.
ഇതിനാല്‍ ഈ കല്ലറകളുടെ കണ്ടെത്തലുകള്‍ക്ക് വലിയ ചരിത്രപ്രാധാന്യമുള്ളതായും കുടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും നെടുങ്കണ്ടം പുരാവസ്തു ചരിത്രസംരക്ഷണ സമിതി അംഗമായ റെയ്സണ്‍ പി. ജോസഫ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.