ലോക്ഡൗൺ മറയാക്കി ഹൈറേഞ്ചില്‍ വാറ്റുകേന്ദ്രങ്ങള്‍ പെരുകുന്നു
text_fieldsനെടുങ്കണ്ടം: പല സ്ഥലങ്ങളും കണ്ടെയ്ന്‍മെൻറ് സോണാകുകയും പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹൈറേഞ്ച് മേഖലയില്‍ ചാരായ വാറ്റുകേന്ദ്രങ്ങള്‍ സജീവം. കഴിഞ്ഞ 10 ദിവസത്തിനിടെ ഉടുമ്പന്‍ചോല റേഞ്ചിന് കീഴില്‍ മാത്രം 860 ലിറ്റര്‍ കോടയും മൂന്ന് ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി. മദ്യവില്പനകേന്ദ്രങ്ങള് അടച്ചതോടെ ഉടുമ്പന്‍ചോല റേഞ്ചില്‍ മാത്രം അഞ്ച് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരുകേസിൽ പ്രതി ഇല്ല. മറ്റ് നാല് കേസിലും പ്രതി ഉണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
എക്സൈസ് സംഘത്തെ കണ്ടേതാടെ പ്രതികള്‍ ഓടി മറഞ്ഞു. മറ്റിതര റേഞ്ചുകളിലും നിരവധി വാറ്റുകേന്ദ്രങ്ങള്‍ എക്സൈസ് സംഘം തകര്‍ത്തു. രണ്ടാഴ്ചയായി എക്സൈസ് സംഘവും ഒാട്ടത്തിലാണ്.
ഹൈറേഞ്ചിലെമ്പാടും ചാരായ വാറ്റ് വര്‍ധിച്ചതോടെ രണ്ടാഴ്ചയായി ൈഹറേഞ്ചിലെ മിക്ക പലചരക്കുകടകളിലും ശര്ക്കരവില്പന കൂടിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ലോക്ഡൗണ്‍ പ്രഖ്യാപനം പ്രതീക്ഷിച്ച്് മുന്നൊരുക്കത്തിലായിരുന്നു മദ്യലോബികളും ചില വ്യാപാരികളും. വ്യാപാരം പതിവിലും വര്‍ധിച്ചതോടെ ചില കടകളില്‍ ശര്‍ക്കര കിലോക്ക് 15ഉം 20 ഉം രൂപവരെ വിലകൂട്ടി വില്‍ക്കുന്നതായും പറയപ്പെടുന്നു.
അപരിചിതരായ ചിലര്‍ ടൗണിലെ പല കടകളില്‍നിന്നും വില പ്രശ്നമാക്കാതെ 25 കിലോയും അതിലധികവും ശര്‍ക്കര വാങ്ങാറുള്ളതായും വ്യാപാരികള്‍ പറയുന്നു. അതിര്‍ത്തി മേഖലകളിലും ഏലത്തോട്ടങ്ങളിലും വാറ്റുസംഘങ്ങള്‍ പെരുകിയതായാണ് റിപ്പോര്‍ട്ട്്്. ഏലത്തോട്ടങ്ങളിലെ പടുത കുളങ്ങളിലും മറ്റുമാണ് ചാരായം വാറ്റുന്നതിന് കോട കലക്കി സൂക്ഷിച്ചിട്ടുള്ളത്.
കോടയും വാറ്റുപകരണങ്ങളും പിടികൂടി
നെടുങ്കണ്ടം: തൂക്കുപാലം 50 ഏക്കറില്‍ ചാരായം വാറ്റാൻ വീടിനോട് ചേര്‍ന്ന്് സ്റ്റെയര്‍കേസിന് താഴെയായി കലക്കി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി.
50 ഏക്കര്‍ ബ്ലോക്ക് നമ്പര്‍ 420 ല്‍ വിനേഷ് കുമാറിെൻറ വീട്ടില്‍നിന്നാണ് 100 ലിറ്റര്‍ കോട പിടികൂടിയത്. വിനേഷ് കുമാര്‍ സ്ഥലത്തുനിന്ന് ഒാടിമറഞ്ഞു.
ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍മാരായ ഇ.എച്ച്്്. യൂനുസ്, തോമസ് ജോണ്‍, വനിത സിവില്‍ എക്സൈസ് ഓഫിസർ ജി. രേഖ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി. ജെ. വിനോജ്, വി.ജെ. ജോഷി, അരുണ്‍ ശശി, പി.സി. ജസ്റ്റിന്, ടിറ്റോമോന്‍ ചെറിയാന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.