ഡെങ്കിപ്പനി: ആരോഗ്യവകുപ്പ് പരിശോധന നടത്തും
text_fieldsനെടുങ്കണ്ടം: ടൗണിനോടുചേർന്ന് ഡെങ്കി പരത്തുന്ന കൊതുകുകൾ ഉണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. ടൗണിനോടു ചേർന്ന് നാല് ഡെങ്കിപ്പനി കേസുകൾ സംശയിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. പ്രത്യേകസംഘം അടുത്തദിവസമെത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ടൗണിലെ ചില ഭാഗങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലുള്ളതായി കഴിഞ്ഞദിവസം പരിശോധനയിൽ കണ്ടെത്തിയിരുന്നു. മേഖലയിൽ ഡെങ്കിപ്പനി, ചികുൻ ഗുനിയ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിന്റെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധന നടത്തുന്നത്. കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയാൽ പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.