Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാഹനത്തിന്​ സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട്​ തർക്കം; യുവാവിന്​ വെടിയേറ്റു
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightവാഹനത്തിന്​ സൈഡ്...

വാഹനത്തിന്​ സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട്​ തർക്കം; യുവാവിന്​ വെടിയേറ്റു

text_fields
bookmark_border

നെ​ടു​ങ്ക​ണ്ടം: വാ​ഹ​ന​ത്തി​ന്​ സൈ​ഡ് ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന്​ ചി​ന്ന​ക്ക​നാ​ല്‍ ബി​യെ​ൽ​റാ​മി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു. ഏ​ല​ത്തോ​ട്ടം ഉ​ട​മ എ​യ​ര്‍ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ള്‍ രാ​ജി​നാ​ണ്​ (28) വ​യ​റ്റി​ൽ​ വെ​ടി​യേ​റ്റ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ആ​ളു​ക​ള്‍ എ​ത്തി പ​രി​ക്കു​ക​ളോ​ടെ മൈ​ക്കി​ള്‍ രാ​ജി​നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. വെ​ടി​യു​തി​ര്‍ത്ത ബി​യെ​ൽ​റാം സ്വ​ദേ​ശി ക​രി​പ്പ​ക്കാ​ട്ട് ബി​ജു വ​ർ​ഗീ​സി​നെ (38) ശാ​ന്ത​ന്‍പാ​റ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

പൊ​ലീ​സ് പ​റ​യു​ന്ന​ത്​: പ​രി​ക്കേ​റ്റ മൈ​ക്കി​ള്‍ രാ​ജി​നും വെ​ടി​യു​തി​ര്‍ത്ത ബി​ജു​വി​നും ബി​യെ​ല്‍റാ​മി​ല്‍ ഏ​ല​ത്തോ​ട്ട​മു​ണ്ട്. ഇ​രു​വ​രു​ടെ​യും തോ​ട്ട​ത്തി​ലേ​ക്ക് ഒ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. വൈ​കീ​ട്ട്​ തോ​ട്ട​ങ്ങ​ളി​ല്‍നി​ന്ന്​ ഇ​രു​വ​രും റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ള്‍ വാ​ഹ​നം സൈ​ഡ് ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍ക്ക​മു​ണ്ടാ​വു​ക​യും ബി​ജു വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​യ​ര്‍ഗ​ണ്‍ എ​ടു​ത്ത് വെ​ടി​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബി​ജു​വി​നെ ശാ​ന്ത​ന്‍പാ​റ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunshot
News Summary - Dispute over side giving for vehicle; The young man was shot
Next Story