Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightജില്ല കായികമേള; ‘100...

ജില്ല കായികമേള; ‘100 അടി’ മുന്നിൽ കട്ടപ്പന

text_fields
bookmark_border
idukki
cancel
camera_alt

1.സീ​നി​യ​ർ ഗേ​ൾ​സ് 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്. ജോ​ബി​ന ജോ​ബി ജി.​ടി.​എ​ച്ച്.​എ​സ് ക​ട്ട​പ്പ​ന,2.ജൂ​നി​യ​ർ ബോ​യ്സ് 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്. ആ​ൽ​ബി​ൻ തോ​മ​സ് സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് ഇ​ര​ട്ട​യാ​ർ

നെ​ടു​ങ്ക​ണ്ടം: മ​ഴ​പ്പേ​ടി​യി​ല്ലാ​ത്ത മാ​ന​ത്തി​നു കീ​ഴി​ൽ ര​ണ്ടാം ദി​ന​വും മ​ല​നാ​ടി​ന്റെ ക​രു​ത്ത് മാ​റ്റു​ര​ച്ച ട്രാ​ക്കി​ൽ ക​ട്ട​പ്പ​ന​ക്ക് വ​ൻ മു​ന്നേ​റ്റം. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ വേ​ഗ​വും ദൂ​ര​വും തി​രു​ത്തി​ക്കു​റി​ച്ച് ജി​ല്ല കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​ന​വും ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല കി​ത​പ്പി​ല്ലാ​തെ കു​തി​ക്കു​ന്നു. എ​തി​രാ​ളി​ക​ളെ 100 അ​ടി പി​ന്നി​ലാ​ക്കി​യ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല 28 സ്വ​ർ​ണ​വും 34 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മാ​യി 284 പോ​യ​ന്റ് നേ​ടി​യാ​ണ് മു​ന്നി​ൽ കു​തി​ക്കു​ന്ന​ത്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​ടി​മാ​ലി ഉ​പ​ജി​ല്ല 20 സ്വ​ർ​ണ​വും 15 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മാ​യി 176 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി. ആ​റ് സ്വ​ർ​ണ​വും 11 വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വു​മാ​യി 78 പോ​യ​ന്റോ​ടെ ആ​തി​ഥേ​യ​രാ​യ നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത്. തൊ​ടു​പു​ഴ​ക്ക് 45 പോ​യ​ന്റും മൂ​ന്നാ​റി​ന് 11 പോ​യ​ന്റും അ​റ​ക്കു​ള​ത്തി​ന് ഒ​മ്പ​ത് പോ​യ​ന്റു​മു​ണ്ട്. 10 സ്വ​ർ​ണ​വും 10 വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​യി 82 പോ​യ​ന്റു​മാ​യി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യി​ലെ കാ​ൽ​വ​രി​മൗ​ണ്ട് എ​ച്ച്.​എ​സാ​ണ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​മ​ത്.

ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യി​ലെ ത​ന്നെ ഇ​ര​ട്ട​യാ​ർ സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് ആ​റ് സ്വ​ർ​ണ​വും 14 വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 76 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​ണ്. അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ലെ എ​ൻ.​ആ​ർ സി​റ്റി, എ​സ്.​എ​ൻ.​വി. എ​ച്ച്.​എ​സ്.​എ​സ് ആ​റ് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വു​മാ​യി മൂ​ന്നാ​മ​താ​ണ്.

പോ​യ​ന്റ് നി​ല

  • ക​ട്ട​പ്പ​ന 284
  • അ​ടി​മാ​ലി 176
  • നെ​ടു​ങ്ക​ണ്ടം 78
  • പീ​രു​മേ​ട് 54
  • തൊ​ടു​പു​ഴ 45
  • മൂ​ന്നാ​ർ 11
  • അ​റ​ക്കു​ളം 9

സ്​​കൂ​ൾ

  • സി.​എ​ച്ച്.​എ​സ് കാ​ൽ​വ​രി​മൗ​ണ്ട് 82
  • സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് ഇ​ര​ട്ട​യാ​ർ 76
  • എ​സ്.​എ​ൻ.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ൻ.​ആ​ർ സി​റ്റി 54
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattapanaDistrict School Sports Festival
News Summary - District Sports Fair; Kattapana
Next Story