ദിവാകരൻ ചോദിക്കുന്നു; ഇനി എവിടെ അന്തിയുറങ്ങും?
text_fieldsനെടുങ്കണ്ടം: തകര ഷീറ്റ് മേഞ്ഞ ഷെഡായിരുന്നു ദിവാകരെൻറ കിടപ്പാടം. ആ ഷെഡാണ് കഴിഞ്ഞദിവസം പൂര്‍ണമായി കത്തി നശിച്ചത്. അതോടെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുകയാണ് രാമക്കൽമേട് കുഴിപ്പെട്ടി കാഞ്ഞിരത്തിങ്കല്‍ ദിവാകരൻ(74).
ആകെ ഉണ്ടായിരുന്ന ഒറ്റ മുറി ഷെഡും വീട്ടുപകരണങ്ങളുമാണ് വ്യാഴാഴ്ച കത്തി നശിച്ചത്. കട്ടിലും അലമാരയും വസ്ത്രങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകളും പൂര്‍ണമായും അഗ്നിക്കിരയായി. ദിവാകരൻ പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തം. വിവരം പുറം ലോകമറിയാന്‍ ഏറെ വൈകി. ഉടുത്തിരുന്ന മുണ്ടും ഷര്‍ട്ടുമല്ലാതെ ഒന്നും ബാക്കി കിട്ടിയില്ല.
ഒന്നര വര്‍ഷം മുമ്പ് ഭാര്യയും വളര്‍ത്തു മകനും ഉപേക്ഷിച്ചതോടെ ദിവാകരൻ ഒറ്റക്കായിരുന്നു താമസം. 60 സെന്‍റ് സ്ഥലം ഭാര്യയുടെ പേരില്‍ മുമ്പ് എഴുതി നല്‍കിയിരുന്നു. ദിവാകരന് സ്വന്തമായുണ്ടായിരുന്ന വഴി സൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് ഷെഡ് നിർമിച്ചിരുന്നത്. ക്ഷീര കർഷക പെൻഷനും ക്ഷേമ പെൻഷനുമാണ് ഏക വരുമാന മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.