ദുരിതം തീരാെത എഴുമലക്കുടി ആദിവാസി കോളനി
text_fieldsനെടുങ്കണ്ടം: ചോര്‍ന്നൊലിക്കുന്ന വീടുകള്‍, സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍, കാര്യക്ഷമമല്ലാത്ത ജലവിതരണം തുടങ്ങിയ പരാധീനതകളുമായി ഉടുമ്പന്‍ചോല പഞ്ചായത്തിലെ എഴുമലക്കുടി ആദിവാസി കോളനിവാസികളുടെ ജീവിതം ദുരിതത്തിൽ. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആട്ടുപാറയിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വീടുകളില്‍ ഭൂരിഭാഗവും ശോച്യാവസ്ഥയിലാണ്. മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കും. നനയാത്ത ഒരു മുറിപോലുമില്ല ഇവര്‍ക്ക് തല ചായ്ക്കാന്‍.
കോളനിയിലേക്ക്്് സഞ്ചാരയോഗ്യമായ റോഡില്ല. മഴക്കാലമായാല്‍, പ്രദേശത്തേക്കുള്ള മണ്പാതകളില് ചളി നിറയും. ഇതോടെ വാഹനങ്ങള്‍ ഇവിടേക്ക് വരാന്‍ മടിക്കും. അവശ്യഘട്ടത്തില്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും വാഹനം ലഭ്യമാകാത്ത സാഹചര്യമാണ്. കോളനിയിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
വീടുകളുടെ അറ്റകുറ്റപ്പണിക്കായി നിരവധി അപേക്ഷ സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു. കോളനിയിലേക്കുള്ള കുടിവെള്ള വിതരണവും കാര്യക്ഷമമല്ല. അടിസ്ഥാന സൗകര്യവികസനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇനി തങ്ങള്‍ ആരോട് പറയാനാ, പറഞ്ഞാലും സ്ഥിതി ഇതല്ലേ.? എന്നാണ് കോളനിവാസികളുടെ ചോദ്യം. പുതിയ വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്ക്ും അപേക്ഷ നല്‍കിയിട്ടും ഒരു ഫലവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.