കര്‍ഷകെൻറ ആത്മഹത്യ: കൊലക്കുറ്റത്തിന് കേസെടുക്കണം –ഡി.സി.സി
text_fieldsനെടുങ്കണ്ടം: ഏലം കര്‍ഷകനായിരുന്ന പത്തിനിപ്പാറ സ്വദേശി മാവോലില്‍ സന്തോഷിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാഹനവായ്പ സ്ഥാപനത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്്് ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. കോവിഡ്കാലത്ത് കര്‍ഷകനെ മാനസികമായി പീഡിപ്പിച്ച് പണമടക്കാന്‍ നിരന്തരം ഇവര്‍ പ്രേരിപ്പിച്ചതിനാലാണ് സന്തോഷ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായത്.
ഒട്ടുമിക്ക വാഹന ഹയര്‍പര്‍ച്ചേസ് സ്ഥാപനങ്ങളും പണപ്പിരിവ് നടത്താൻ ക്രിമിനല്‍ ഗുണ്ടകളെയാണ് നിയോഗിച്ചത്.ജീവനൊടുക്കിയ ശേഷവും പണപ്പിരിവ് നടത്താനെത്തിയ ധനകാര്യ സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചപ്പോഴാണ് തിരികെപ്പോവാന്‍ തയാറായത്.
ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്നും അല്ലാത്തപക്ഷം കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്തുമെന്നും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.