വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; രണ്ടു ലക്ഷത്തിന്റെ നഷ്ടം
text_fieldsനെടുങ്കണ്ടം: കിഴക്കേ കവല പാറയില്‍ അമ്പലത്തിന് സമീപം വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ പണം ഉൾപ്പെടെ നഷ്ടമായി. കടയിൽ സൂക്ഷിച്ച 14,500 രൂപയും പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വാഹന സംബന്ധമായ രേഖകള്‍ എന്നിവയടക്കം കത്തിനശിച്ചെന്ന് കടയുടമ പറയുന്നു.
താന്നിമൂട് റോഡില്‍ നെടുങ്കണ്ടം സ്വദേശി കടമ്പാട്ട് അബ്ദുല്‍ കരീമിന്റെ (ഷാജി ) ഉടമസ്ഥതയിലുള്ള കടക്കാണ് ഭാഗികമായി തീപിടിച്ചത്. പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങൾ വിൽപന നടത്തുന്ന കടയായിരുന്നു.
തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. ഷട്ടറിനുള്ളില്‍ തീകത്തുന്നത് കണ്ട പ്രദേശവാസി അഗ്നിരക്ഷ സേനയെ അറിയിക്കുകയായിരുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.