നിലംപൊത്താറായ വീട്ടിൽ പ്രാണഭയത്തോടെ വൃദ്ധ സഹോദരിമാർ
text_fieldsനെടുങ്കണ്ടം: ഏത് സമയത്തും ഇടിഞ്ഞുവീഴാവുന്ന ചോര്‍ന്നൊലിക്കുന്ന മേൽക്കൂര, വിണ്ടുകീറീയ ഭിത്തി. വീട് തകര്‍ന്നു വീണാല്‍ അപകടം പറ്റാതിരിക്കാന്‍ കട്ടിലിന് ഏതിര്‍വശത്ത് മേശയില്‍ ഒരു തടി കസേര ഇട്ടിരിക്കുകയാണ്. കഴുക്കോല്‍ ഒടിഞ്ഞാല്‍ കസേരയിൽ തട്ടിനില്‍ക്കുന്നതിന് വേണ്ടിയാണിത്.
നെടുങ്കണ്ടം പഞ്ചായത്ത് 19ആം വാര്‍ഡില്‍ എഴുകുംവയല്‍ ഈറ്റോലി കവലയില്‍ താമസിക്കുന്ന സഹോദരിമാരായ ക്ലാരമ്മ (67), റോസമ്മ (63) എന്നിവരാണ് ഇടിഞ്ഞുവീഴാറായ വീടിനുള്ളില്‍ പ്രാണഭയത്തോടെ കഴിയുന്നത്.
രണ്ടുപേർക്കും സഹായത്തിനാരുമില്ല. ക്ലാരമ്മയുടെ ഭര്‍ത്താവ് മരിച്ചു. റോസമ്മയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി.
ഇരുവര്‍ക്കുംകൂടി 35 സെന്‍റ് സ്ഥലമുണ്ട്. പെന്‍ഷന്‍ തുകയും പശുവിനെയും മുയലിനെയും വളര്‍ത്തിയും കിട്ടുന്ന വരുമാനവുമാണ് ഉപജീവനമാർഗം. 10 വര്‍ഷമായി തുടര്‍ച്ചയായി വീടിന് അപേക്ഷ നല്‍കുന്നു. ഇത്തവണ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിെൻറ പട്ടികയില്‍ വീട് ഉണ്ടെങ്കിലും 400മത്തേതാണ് പേര്. ഇരുവരും അസുഖബാധിതരാണെങ്കിലും അധ്വാനികളാണ്. അടച്ചുറപ്പുള്ള വീടെന്നത് മാത്രമാണ് ഇവരുടെ ആവശ്യം. മഴക്കാലമായാല്‍ വീടിന് ഉള്‍വശം ചോര്‍ന്നൊലിക്കും.
ഇത് തടയാനായി വീടിന് മുകളിൽ പ്ലാസ്റ്റിക് വിരിക്കാറാണ് പതിവ്. ഇത്തവണ പ്ലാസ്റ്റിക് വിരിച്ചെങ്കിലും കാറ്റടിച്ചതോടെ പ്ലാസ്റ്റിക് പടുത കീറി നിലത്തെത്തി. റോസമ്മയും ക്ലാരമ്മയും 50 വര്‍ഷമായി ഇവിടെയാണ് താമസം. ശിഷ്ടകാലമെങ്കിലും ഭയന്നുവിറക്കാതെ തലചായ്ക്കാന്‍ സ്വന്തമായി ഒരുവീട് എന്നതാണ് ഇവരുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.