പാറത്തോട്ടിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് മാലിന്യക്കൂമ്പാരം
text_fieldsനെടുങ്കണ്ടം: സംസ്ഥാന പാതയിലെ പാറത്തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടിയത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായി മാറി. കുമളി - മൂന്നാര്‍ സംസ്ഥാന പാതയോരത്താണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. മാലിന്യം പൊതുനിരത്തിലേക്ക് വലിച്ചെറിയരുതെന്ന മുന്നറിയിപ്പ് ബോർഡിന് ചുവട്ടിലാണ് മാലിന്യക്കൂമ്പാരം. മത്സ്യ മാംസാദികളും മറ്റിതര മാലിന്യങ്ങളുമടങ്ങിയ ചാക്കുകെട്ടുകളും മറ്റും റോഡിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വലിച്ചെറിയുകയാണ്.
പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയും, പ്ലാസ്റ്റിക് വെളള കുപ്പികള്‍, കീറിയ ചാക്ക്, ട്യൂബ് ലൈറ്റുകള്‍, കേടായ പച്ചക്കറികള്‍ എന്നിവയും റോഡരികിലാണ് തട്ടുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തുന്ന സംഘം റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ശേഷം മുങ്ങുകയാണ് പതിവ്. ദിവസങ്ങളോളം പഴക്കമുള്ള മാംസാവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യങ്ങളാണ് അജ്ഞാതര്‍ വഴിയോരത്ത് തള്ളുന്നത്.
പാറത്തോട് മുതല്‍ ഉടുമ്പന്ചോലവരെ റോഡിനിരുവശവും ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ കാണാനാകും.റോഡരികിലെ കുറ്റിക്കാട്ടിലും ഏലത്തോട്ടങ്ങളിലും ചാക്കില്‍കെട്ടിയ നിലയില്‍ തലമുടി അടക്കം മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്.
ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങള്‍ക്കൊപ്പം ചില മത്സ്യവ്യാപാരികൾ ആഴ്ചകളോളം പഴക്കം ചെന്ന മീനും റോഡരികില്‍ തട്ടാറുണ്ട്. വാഹനത്തിലിരുന്ന് മദ്യപിച്ചശേഷം മദ്യക്കുപ്പികൾ റോഡരികിലേക്ക് വലിച്ചെറിയുന്നവർ ഇതിനു പുറമേ. റോഡരികില്‍ വളര്‍ന്നു നില്ക്കുന്ന പൊന്തക്കാട്ടില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.