ഒരു വീടിന് ഇനിയും എത്ര കാത്തിരിക്കണം?
text_fieldsനെടുങ്കണ്ടം: 'ശേഷിക്കുന്ന കാലമെങ്കിലും എനിക്ക് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാൻ കഴിയുമോ? തലചായ്ക്കാൻ ഒരു കൂരക്കായി ഇനി ഞാന്‍ ആരെയാണ് കാണേണ്ടത്?' ഒരു വീടിനായി നിരവധി ഓഫിസുകളില്‍ കയറിയിറങ്ങിയ വട്ടുപാറ ലക്ഷംവീട് കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 345ല്‍ സാബുവിെൻറ (60) നിസ്സഹായത നിറയുന്ന ചോദ്യമാണിത്.
തൂക്കുപാലം വട്ടുപാറയില്‍ താൽക്കാലിക ഷെഡിലാണ് അവിവാഹിതനായ സാബുവിെൻറ ദുരിത ജീവിതം. സ്വന്തമായി 20 സെൻറ് സ്ഥലമുണ്ട്. പ്ലാസ്റ്റക് പടുത മറച്ച അടുക്കളയും ശുചിമുറിയും മാത്രമുള്ള ഒറ്റമുറി ഷെഡിൽ മഴയെയും കാറ്റിനെയും ഭയന്നാണ് ഒാരോ രാത്രിയും തള്ളിനീക്കുന്നത്.
നിത്യവഴുതന കൃഷിയാണ് ഉപജീവനമാർഗം. വാസയോഗ്യമായ വീടിനായി മുന്‍ വര്‍ഷങ്ങളില്‍ നിരവധിതവണ ലൈഫ് മിഷന് പദ്ധതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തൊഴിലുറപ്പിലെ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. കോവിഡ് കാലത്ത് ഇൗ വരുമാനം നിലച്ചതോടെയാണ് നിത്യവഴുതന കൃഷി തുടങ്ങിയത്. കഴിഞ്ഞ ദിവസം കലക്ടര്‍ ഷീബാ ജോര്‍ജ് തൂക്കുപാലത്ത് എത്തിയപ്പോള്‍ തെൻറ ദുരിതജീവിതം സാബു വിവരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ റവന്യൂ അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുടെ ഇടപെടലിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് സാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.