ഏലം മണക്കും പാമ്പാടുംപാറ
text_fieldsനെടുങ്കണ്ടം: പശ്ചിമ ഘട്ടത്തിെൻറ കിഴക്കന്‍ അതിര്‍ത്തിയില്‍ ആനമുടിക്ക്്് 60 കിലോമീറ്റർ തെക്കായി സമുദ്രനിരപ്പില്‍നിന്ന് ശരാശരി 950 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പാമ്പാടുംപാറ. ലോകത്ത് ആദ്യമായി വാണിജ്യ അടിസ്ഥാനത്തില്‍ ഏലം കൃഷിക്ക് തുടക്കം കുറിച്ചത് പാമ്പാടുംപാറയിലാണെന്നാണ് ചരിത്രം. അക്കാലത്ത്് ഘോരവനമായിരുന്ന ഇവിടെ അതിശൈത്യം അനുഭവപ്പെടുേമ്പാൾ പാമ്പുകള്‍ ഇളംവെയില്‍ കൊള്ളാൻ പാറയുടെ മുകളില്‍ കയറി കിടക്കുന്നത് പതിവായിരുന്നത്രെ.
അങ്ങനെയാണ് പാമ്പാടുംപാറ എന്ന പേരിെൻറ ഉത്ഭവം. കുമളി-മൂന്നാര്‍ റോഡ് നിർമിക്കുന്ന കാലത്ത്് പ്രദേശത്തെ ഒരു പാറയില്‍ പാമ്പിെൻറ രൂപം ഉണ്ടായിരുന്നു എന്നും അതില്‍നിന്നാണ് പാമ്പാടുംപാറ എന്ന പേര് ഉണ്ടായതെന്നും മറ്റൊരു വാദവുമുണ്ട്.
1902ല്‍ അയര്‍ലൻഡില്‍നിന്ന് കപ്പല്‍ കയറിയെത്തിയ ജോണ്‍ ജോസഫ് മര്‍ഫി എന്ന സായിപ്പാണ് പാമ്പാടുംപാറയിൽ വാണിജ്യ അടിസ്ഥാനത്തില്‍ ഏലം കൃഷിക്ക് തുടക്കമിട്ടത്. അവിഭക്ത കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല താലൂക്കില്‍പെട്ട വണ്ടന്മേട് പഞ്ചായത്ത്് വിഭജിച്ച്്് 1962ല്‍ പാമ്പാടുംപാറ പഞ്ചായത്ത്് രൂപവത്കരിച്ചു.
ഏലമാണ് അന്നും ഇന്നും പ്രധാന കൃഷി. ജോണ്‍ ജോസഫ് മര്‍ഫി ഉടുമ്പന്‍ചോലക്കടുത്ത് ചതുരംഗപ്പാറയില്‍ ടീ എസ്റ്റേറ്റ്്് സൂപ്രണ്ടായി പ്രവര്‍ത്തിച്ച കാലത്താണ് ഉടുമ്പന്‍ചോലക്ക് വടക്ക് ശാന്തന്‍പാറ മുതല്‍ തെക്ക് വണ്ടന്മേട് വരെയുള്ള കാടുകളില്‍ ഏലം സ്വാഭാവികമായി വളരുന്നത് ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന്്, പാമ്പാടുംപാറയില്‍ എത്തിയ അദ്ദേഹം ഏലം വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാൻ തിരുവിതാംകൂര്‍ മഹാരാജാവില്നിന്ന്്് അനുവാദം നേടി. കാട്ടിനുള്ളില്‍ സ്വാഭാവികമായി വളര്‍ന്നിരുന്ന ഏലത്തിെൻറ തൈകള്‍ ശേഖരിച്ച് ഒരു തോട്ടം ഒരുക്കി. അതാണ് ഇന്നത്തെ പാമ്പാടുംപാറ എസ്റ്റേറ്റ്. 100 ഏക്കറില്‍ തുടങ്ങിയ കൃഷി പിന്നീട് 1300 ഏക്കറായി. ഗ്വാട്ടമാല സ്ഥാനം കൈയടക്കുന്നതുവരെ ഏഷ്യയിലെ ഏറ്റവും വലിയ തോട്ടമെന്ന പദവിയും പാമ്പാടുംപാറക്കായിരുന്നു. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന ഏലം മദ്രാസ് തുറമുഖം വഴിയാണ് കയറ്റിയയച്ചിരുന്നത്. ഏറ്റവും ഗുണവും നിറവുമുള്ള ഏലം ഉൽപാദിപ്പിക്കുന്നത് ഇന്നും ഇവിടെത്തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.