50 തികയുന്ന ഇടുക്കിക്കായി 1000 കളിമൺ ശിൽപങ്ങൾ
text_fieldsനെടുങ്കണ്ടം: സുവർണ ജൂബിലി ആഘോഷിക്കുന്ന ഇടുക്കിക്കായി വിദ്യാർഥികൾ മെനഞ്ഞെടുക്കുന്നത് 1000 ശിൽപങ്ങൾ. നെടുങ്കണ്ടം ബി.എഡ് കോളജിലെ അമ്പതോളം വിദ്യാർഥികളാണ് ഇടുക്കിയുടെ ചരിത്രവും ഗോത്രവർഗ സംസ്കാരവും പ്രതിഫലിപ്പിക്കുന്ന കളിമൺ ശിൽപങ്ങൾ മെനഞ്ഞെടുക്കുന്നത്. ഇതിെൻറ ഭാഗായി കോളജിൽ നാല് ദിവസത്തെ ടെറാക്കോട്ട ശിൽപശാല സംഘടിപ്പിച്ചു.
കുടിയേറ്റ കാലത്തെ ചരിത്രമുറങ്ങുന്ന ഇടുക്കിയാണ് ഏവര്‍ക്കും പരിചിതം. എന്നാല്‍, അതിനും മുമ്പ് മുനിയറകളുടെയും നന്നങ്ങാടികളുടെയും നാടായ ഇടുക്കി വൈവിധ്യമാര്‍ന്ന കലാ-സാംസ്കാരിക-സമ്പത്തിെൻറ ഉറവിടം കൂടിയാണ്. ഇതിനെ അടയാളപ്പെടുത്തുന്ന ശിൽപങ്ങളാണ് നിർമിക്കുന്നത്.
ഇടുക്കിക്ക് 50 വയസ്സ് തികയുന്ന ജനുവരി 26ന് ഇവ കോളജിൽ പ്രദർശിപ്പിക്കും. തുടർന്ന്, പൊതുജനങ്ങൾക്ക് കൂടി കാണാൻ സൗകര്യപ്പെടും വിധം കോളജിൽ സൂക്ഷിക്കാനാണ് തീരുമാനം. തൃശൂര്‍ ഗവ. ഫൈന്‍ ആർട്സ് കോളജിലെ ശില്പ കലാവിഭാഗം മേധാവി എ.പി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ തൃപ്പൂണിത്തുറ ഗവ. ആര്.എല്‍.വി കോളജിലെ പെയിൻറിങ് വിഭാഗം മേധാവി ആൻറണി കാറല്‍ മുഖ്യാതിഥിയായിരുന്നു. ശിൽപശാലയുടെ അവസാന ദിവസത്തെ ശിൽപനിര്മാണം പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂരിെൻറയും കലാവിഭാഗം അധ്യാപകന് ജി. അനൂപിെൻറയും നേതൃത്വത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.