പട്ടം കോളനി ചരിത്രം പുസ്തകമാക്കി ജോൺ പുല്ലാട്
text_fieldsനെടുങ്കണ്ടം: സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ കല്ലാർ പട്ടംകോളനിയുടെ യഥാർഥ ചരിത്രമറിയാവുന്നവര്‍ പുതിയ തലമുറയില്‍ വിരളമാണ്. ഈ തിരിച്ചറിവില്‍ നിന്ന് പട്ടം കോളനിയുടെ ചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജോണ്‍ പുല്ലാട് എന്ന പൊതു പ്രവര്ത്തകന്. ‘കല്ലാര്‍ പട്ടംകോളനി ചരിത്ര വഴികളിലൂടെ’ എന്ന പേരിലാണ് പുസ്തകം.
സാമൂഹിക, സാമുദായിക, സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവമുള്ള ജോൺ പുല്ലാട് സുഹൃത്തുക്കളുടെ അഭ്യർഥന മാനിച്ചാണ് പട്ടംകോളനിയുടെ ചരിത്രം പുസ്തകമാക്കിയത്. 15 വര്‍ഷത്തെ പ്രയത്നത്തിലൂടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയുടെ ഓരോ പ്രദേശത്തും പട്ടയം നല്‍കുന്നത് സംബന്ധിച്ച് പഠിച്ച് കാല് നൂറ്റാണ്ടായി സര്‍ക്കാരിനും കലക്ടറേറ്റിലും നിവേദനങ്ങള്‍ നല്കിവരുന്നു.
കര്‍ഷകകോണ്‍ഗ്രസ് ജില്ല കമ്മറ്റിയംഗം, മാര്‍ത്തോമാ സഭയുടെ മണ്ഡലാംഗം, ഇന്ത്യന്‍ നാണ്യവിള കര്‍ഷക സമിതി ജനറല്‍ സെക്രട്ടറി, ദക്ഷിണേന്ത്യന്‍ ഏലം കര്‍ഷക സമിതി സെക്രട്ടറി, ലൗ ആന്റ് പീസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്മാന്, കാരുണ്യ ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവംഗം, തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.