സഞ്ചാരികൾക്ക് നവ്യാനുഭവം പകർന്ന് കാറ്റൂതിമേട്
text_fieldsനെടുങ്കണ്ടം: സഞ്ചാരികൾക്ക് നവ്യാനുഭവം പകർന്ന് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട്. മലമുകളിൽ കൊടിയ വേനലിലും വറ്റാത്ത കുളവും നിലക്കാത്ത കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോേട്ടക്ക് മാടിവിളിക്കുന്നത്. ശാന്തൻപാറക്കും സേനാപതിക്കും അടുത്തുകിടക്കുന്ന കൊച്ചു ഗ്രാമമാണ് കാറ്റൂതി.
തോട്ടം തൊഴിലാളികളായ തമിഴ് വംശജരാണ് ഇവിടെ അധിവസിക്കുത്. ഗ്രാമത്തിൽനിന്ന് ഏല തോട്ടങ്ങൾക്ക് നടുവിലൂടെ നീളുന്ന ഓഫ്റോഡിലൂടെ ഏകേദശം ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ കുന്നിന്മുകളിൽ എത്താം. കുന്നിന്മുകളിൽ നിറയെ ആമ്പൽ പൂക്കളുമായി വിശാലമായ കുളം. ഇവിടെ നിന്നാൽ മൂന്നാർ മുതൽ രാമക്കൽമേട് വരെയുള്ള പ്രദേശങ്ങളുടെ വിദൂര ദൃശ്യം ആസ്വദിക്കാം.
ചതുരംഗപ്പാറ, രാമക്കൽമേട്, സൂര്യനെല്ലി, ചിന്നക്കനാൽ, ദേവികുളം, ഗ്യാപ്റോഡ് തുടങ്ങിയ പ്രദേശങ്ങളുടെ വിദൂര കാഴ്ചയും മനോഹരമാണ്. സമുദ്ര നിരപ്പിൽനിന്ന് 3000 അടി ഉയരത്തിലാണ് വറ്റാത്ത കുളവും നിലക്കാത്ത കാറ്റുമുള്ളത്. ജൈവവൈവിധ്യത്തിെൻറ കലവറകൂടിയാണ് കാറ്റൂതിമേട്. കാറ്റൂതിമേടിെൻറ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്തിന് പദ്ധതി ഉണ്ടെങ്കിലും ടൂറിസം വകുപ്പിെൻറ നിസ്സഹകരണം ഇവിടെയും തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.