Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightമുഖംമൂടി ധരിച്ച്​...

മുഖംമൂടി ധരിച്ച്​ ഇരുചക്രവാഹന മോഷ്ടാക്കള്‍ വിലസുന്നു

text_fields
bookmark_border
theft
cancel

നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ല്‍ മു​ഖം​മൂ​ടി ധ​രി​ച്ച്​ ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​ക്ക​ള്‍ വി​ല​സു​ന്നു. കു​ഞ്ചി​ത്ത​ണ്ണി​യി​ല്‍നി​ന്ന്​ മോ​ഷ്ടി​ച്ച വാ​ഹ​നം ക​ല്‍ക്കൂ​ന്ത​ലി​ല്‍ ഉ​പേ​ക്ഷി​ച്ച് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന്​ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി ക​ട​ന്നു.

നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റെ ക​വ​ല ചെ​മ്പ​ക​ക്കു​ഴി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന യ​മ​ഹ ഷോ​റൂ​മി​ല്‍നി​ന്നു​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച​ത്. ഷോ​റൂം ജീ​വ​ന​ക്കാ​ര​ന്‍ ഹ​രി​യു​ടെ വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്. വൈ​കീ​ട്ട് ഷോ​റൂ​മി​ന് മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്ത വാ​ഹ​ന​മാ​ണ് പു​ല​ര്‍ച്ച മോ​ഷ്ടാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​ത്.

ഷോ​റൂ​മി​ന് മു​ന്നി​ല്‍നി​ന്ന്​ പ​രി​സ​ര​വും സ​മീ​പ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രെ​യും വീ​ക്ഷി​ച്ച​ശേ​ഷം വാ​ഹ​നം ത​ള്ളി റോ​ഡി​ലി​റ​ക്കി ഉ​ടു​മ്പ​ന്‍ചോ​ല ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ഖം മൂ​ടി​യ​ണി​ഞ്ഞ മൂ​ന്നം​ഗ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു​മാ​സം മു​മ്പ് വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന്​ മോ​ഷ്ടി​ച്ച വാ​ഹ​നം നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ പൊ​ലീ​സി​ന് ല​ഭി​ച്ചു. ഈ ​വാ​ഹ​നം ത​ക​രാ​റാ​യ​തി​നാ​ല്‍ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ലും കാ​റി​ലു​മാ​ണ്​ മൂ​വ​ര്‍ സം​ഘം നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsIdukki News
News Summary - Masked two-wheeler thieves are rampant in high range
Next Story