ഓൺലൈൻ വ്യാപാര സൈറ്റിെൻറ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്
text_fieldsനെടുങ്കണ്ടം: മണി ചെയിൻ മാതൃകയിൽ നിക്ഷേപകരെ ആകർഷിച്ച് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിെൻറ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്. ജില്ലയിൽ നൂറുകണക്കിന് ആളുകളുടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു.
ഓൺലൈൻ വ്യാപാര സൈറ്റായ കമ്പനിയുടെ ഉൽപന്നങ്ങളുടെ പ്രമോഷനായി ആളുകളെ ആകർഷിച്ചുകൊണ്ടായിരുന്നു വെബ്സൈറ്റിെൻറയും ആപ്പിെൻറയും പ്രവർത്തനം. 500 മുതൽ 50,000 രൂപവരെ നിക്ഷേപിക്കാനാകുമെന്നും നിക്ഷേപത്തുകക്ക് അനുസരിച്ച് ദിവസേന ലാഭവിഹിതം വർധിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഓൺലൈൻ വ്യാപാര സ്ഥാപനത്തിെൻറ പേര്, സമാനമായ ലോഗോ എന്നിവ വെബ്സൈറ്റിൽ ഉപയോഗിച്ചിരുന്നു. ഉൽപന്നങ്ങളുടെ ഇമേജിൽ ക്ലിക്ക് ചെയ്യുന്നതോടെ നിശ്ചിത തുക കമീഷൻ ലഭിക്കുമെന്നായിരുന്നു പ്രചാരണം.
ദിവസേന 50 മുതൽ 2000ത്തിലധികം രൂപവരെ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പുതുതായി ചേരുന്ന അംഗങ്ങളുടെ പേരിലും 50 രൂപ വീതം ലഭിച്ചുകൊണ്ടേയിരിക്കും. നിക്ഷേപത്തുകക്കൊപ്പം 500ലധികം രൂപ ആകുമ്പോൾ പിൻവലിക്കാനാകുമത്രേ.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സൈറ്റ് പ്രചരിപ്പിച്ചത്. ആദ്യം കൃത്യമായി പണം ലഭിച്ചതോടെ നിരവധിയാളുകൾ ഇതിൽ പങ്കാളികളായി. കൂടുതൽ തുക നിക്ഷേപിച്ചു. ആദ്യം ചിലർക്കൊക്കെ പണം ലഭിച്ചിരുന്നു. എന്നാൽ 'നെറ്റ് വർക്ക് എറർ' എന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.