കരുണാപുരത്ത് എന്‍.ഡി.എ പിന്തുണയില്‍ യു.ഡി.എഫിന് ഭരണം
text_fieldsനെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ എന്‍.ഡി.എ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ഒമ്പത് വോട്ട് നേടി കോണ്‍ഗ്രസിലെ മിനി പ്രിന്‍സ് വിജയിച്ചു. എൽ.ഡി.എഫിലെ വിന്‍സി വാവച്ചന് എട്ട് വോട്ടുകളുമായി പരാജയപ്പെട്ടു. അവിശ്വാസത്തെ പിന്തുണച്ച എൻ.ഡി.എ അംഗം ബി.ഡി.ജെ.എസിലെ പി.ആര്. ബിനു വൈസ് പ്രസിഡൻറാകും.
ജില്ലയില്‍ ആദ്യമായാണ് ബി.ഡി.ജെ.എസ് അംഗം ഒരു പഞ്ചായത്തിെൻറ ഭരണസാരഥ്യത്തില്‍ എത്തുന്നത്. കരുണാപുരത്തെ ഭരണമാറ്റം ഇടുക്കിയിലെ കോണ്‍ഗ്രസിനും ബി.ഡി.ജെ.എസിനും ഒരുപോലെ നിർണായകമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കണ്ടം ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന് നഷ്ടമായിരുന്നു. കരുണാപുരം നറുക്കെടുപ്പിലൂടെ ഇടതിന് ലഭിച്ചു.
17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്. മുന്നണികള്‍ക്ക് എട്ടു വീതം അംഗങ്ങളും എന്‍.ഡി.എക്ക് ഒരംഗവുമാണ്. അന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അംഗം ഇരുമുന്നണികളെയും പിന്തുണക്കാതെ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലൂടെ ഇടതുമുന്നണി ഭരണത്തിലേറിയത്.
എന്നാല്‍, കഴിഞ്ഞമാസം മൂന്നിനും അഞ്ചിനും അവതരിപ്പിച്ച അവിശ്വാസം പാസായതോടെ ഇടതിന് ഭരണം നഷ്ടമായി. ഇൗ സാഹചര്യത്തിലായിരുന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
യു.ഡി.എഫിെൻറ എട്ട് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്. വൈസ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്താണ് എന്‍.ഡി.എ അംഗത്തെ യു.ഡി.എഫ് ഒപ്പംനിർത്തിയതെന്നും ആക്ഷേപമുണ്ട്.
പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് യു.ഡി.എഫിനെ പിന്തുണച്ചതെന്നാണ് ബി.ഡി.ജെ.എസ് ജില്ല ഘടകത്തിെൻറ വിശദീകരണം. എന്നാൽ, ഇടുക്കിയില്‍ പുതിയ ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യുവിെൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബി.ജെ.പി- കോണ്‍ഗ്രസ് കൂട്ടുകെട്ടിെൻറ ആദ്യ പരീക്ഷണമാണ് കരുണാപുരമെന്ന് സി.പി.എം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.