സങ്കീർണ അർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
text_fieldsനെടുങ്കണ്ടം: വൻകുടലിനെ ബാധിച്ച അർബുദം നീക്കാനുള്ള ശസ്ത്രക്രിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തി. അർബുദം ബാധിച്ച വൻകുടലിെൻറ പകുതിയോളം നീക്കംചെയ്യുന്ന അതിസങ്കീർണമായ ഹെമികോലക്ടമി ശസ്ത്രക്രിയ മൂന്ന് മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിൽ ആയിരുന്ന രോഗി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
രക്തക്കുറവും വയറുവേദനയുമായി ചികിത്സക്കെത്തിയ 63 വയസ്സുകാരനായ ബാലഗ്രാം സ്വദേശിക്കാണ് തുടർപരിശോധനയിൽ വൻകുടലിൽ അർബുദം ബാധിച്ചതായി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. മുജീബ് കണ്ടെത്തിയത്. ഡോ. മുജീബ്, അനസ്തേഷ്യ ഡോക്ടർ മീര എസ്.ബാബു, നഴ്സിങ് ഓഫിസർമാരായ റിന്റ ജോസഫ്, രമ്യ രാമചന്ദ്രൻ, ഓപറേഷൻ തിയറ്റർ ജീവനക്കാരായ എം. ജമാലുദ്ദീൻ, ബി. ഗീതമ്മ, ജോയ്സ് ജോൺ എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്. രോഗിക്ക് തുടർചികിത്സ ആവശ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടി.പി. അഭിലാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.