നിപ: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി
text_fieldsനെടുങ്കണ്ടം: മലപ്പുറം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ഇടുക്കിയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം പ്രത്യേക ക്യാമ്പുകള്‍ തുറന്നാണ് പരിശോധന. കേരളത്തില്‍നിന്നുള്ളവരെ പരിശോധിച്ച ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്.
ഓരോ ക്യാമ്പിലും മെഡിക്കല്‍ ഓഫിസര്‍മാരും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രധാനമായും പനി പരിശോധനയാണ് നടത്തുന്നത്. ഇതോടൊപ്പം ശരീരവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് രേഖപ്പെടുത്തുന്നുണ്ട്. പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്തുന്ന ഇവരെ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യും. അടുത്ത ഒരുമാസത്തേക്ക് പരിശോധന തുടരുമെന്ന് തമിഴ്നാട് ആരോഗ്യവിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.