തുടര്‍ചികിത്സക്ക് പണമില്ല; തലയോട്ടിയുടെ ഒരുഭാഗം ഫ്രീസറില്‍, നെടുങ്കണ്ടം പടപുരക്കല്‍ ഇഗ്നേഷ്യസ് സ്ട്രോക്കുമൂലം ഒരുഭാഗം തളര്‍ന്ന് ചികിത്സയില്‍
text_fieldsനെടുങ്കണ്ടം: തലയോട്ടിയുടെ ഒരുഭാഗം ഫ്രീസറില്‍, ശരീരത്തിെൻറ ഇടതുഭാഗം പൂര്‍ണമായും തളര്ന്ന്്് വെൻറിലേറ്ററില്‍. തുടര്‍ ചികിത്സക്ക് 10 ലക്ഷം രൂപയില്ലാതെ നിര്‍ധന കുടുംബം.
നെടുങ്കണ്ടം പടപുരക്കല്‍ ഇഗ്നേഷ്യസ് (ഈശപ്പന്- 60) ആണ് സ്ട്രോക്കുമൂലം ഒരുഭാഗം തളര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 14 ദിവസമായി ഇഗ്നേഷ്യസിെൻറ തലയോട്ടിയുടെ ഒരുഭാഗം ഫ്രീസറിലാണ്. നെടുങ്കണ്ടത്ത് വിദ്യാര്‍ഥികളെ ഡ്രൈവിങ് പഠിപ്പിച്ചാണ് ഇഗ്നേഷ്യസ് കുടുംബം പുലര്‍ത്തിയിരുന്നത്. ജോലിക്കിടെ സമീപകാലത്ത് ഇഗ്നേഷ്യസിന് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നു.
പിന്നീട് സ്ട്രോക്ക് വരുകയും തലയില്‍ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം എടുത്തുമാറ്റി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു. ചികിത്സക്കായി ഇതുവരെ ഏഴുലക്ഷം രൂപ െചലവായി. 10 ലക്ഷം രൂപയോളം ഇനിയും വേണ്ടിവരും. ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയുടെ ഭാഗം തിരികെ തലയോട്ടിയില്‍ ഘടിപ്പിക്കണം. സ്ട്രോക്കുണ്ടായശേഷം ഇദ്ദേഹം വെൻറിലേറ്ററിലാണ്.
സ്വന്തമായി വീടില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്കിയ സഹായാത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്. സുമനസ്സുകള്‍ കനിയുമെന്ന പ്രതീക്ഷയില്‍ നെടുങ്കണ്ടം യൂനിയന്‍ ബാങ്കില്‍ ഇഗ്നേഷ്യസിെൻറ ഭാര്യ ഷേര്‍ളിയുടെ പേരില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 455102010018603, ഐ.എഫ്.എസ്.സി കോഡ് യു.ബി.ഐ.എന്‍ 0545511, ഫോണ്‍: 9446825305.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.