സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് നോട്ടീസ്; ചിത്രത്തിൽ ബെല്‍റ്റ്
text_fieldsനെടുങ്കണ്ടം: ബൈക്ക് യാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിനും ഓട്ടോ ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിനുമൊക്കെ പിഴയിട്ട എ.ഐ കാമറ, കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് പോകുന്ന യാത്രക്കാര്‍ക്ക് ബല്‍റ്റ് ധരിച്ച ചിത്രം സഹിതം അയച്ച് പിഴ ആവശ്യപ്പെട്ടു. നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലം സ്വദേശി ഇ.എം. കാസിംകുട്ടിയും മകന് അന്വറിനുമാണ് വിചിത്രമായ പെറ്റി ലഭിച്ചത്. സംഭവം വിവാദമായി പരാതി ഉയര്‍ന്നതോടെ സൈറ്റില്നിന്നടക്കം ചെല്ലാന്‍ മുക്കി മോട്ടോര്‍ വാഹന വകുപ്പ് തടിയൂരി.
ഈമാസം 12ന് കാസിംകുട്ടിയും മകന് അന്‍വറും വിവാഹ ആവശ്യത്തിന് കോട്ടയത്തേക്ക് പോകവെയാണ് തലയോലപ്പറമ്പില്‍ വെച്ച് എ.ഐ കാമറ സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഇവരുടെ ചിത്രം വൃത്തിയായി പകര്‍ത്തിയത്. എന്നാല്‍, കണ്ട്രോള് റൂമില്‍ ഇരുന്ന ഉദ്യോഗസ്ഥര്‍ ഒരു ശ്രദ്ധയുമില്ലാതെ 500 രൂപ പിഴയിട്ട് കാസിംകുട്ടിക്ക് ചെല്ലാന്‍ ഫോറം അയക്കുകയായിരുന്നു. ഫോണില്‍ മെസേജ് വന്നത് സൂം ചെയ്ത് നോക്കിയപ്പോഴാണ് തങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നു എന്ന വിവരം കാസിം കുട്ടിക്ക് മനസ്സിലാകുന്നത്.
തുടര്‍ന്ന് ഇടുക്കി ആര്.ടി.ഒക്ക് മെയില്‍ വഴി പരാതി അയച്ചു. അവടെനിന്നും ലഭിച്ച മറുപടിയെ തുടര്‍ന്ന് പരാതി പറയാൻ കോട്ടയം എന്‍ഫോഴ്സ്മെന്റ് ഓഫിസിലേക്ക് വിളിച്ചപ്പോള്‍ അവര്‍ റിസീവര്‍ മാറ്റിവെച്ച് ഉദ്യോഗസ്ഥര്‍ പരസ്പരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാസിംകുട്ടി പറയുന്നു. സംഭവം വിവാദമായതോടെ ഓണ്‍ലൈനില്‍ നിന്നടക്കം ചെല്ലാന്‍ ഫോറം പിന്‍വലിച്ച് മോട്ടോര്‍ വാഹന വകുപ്പ് തടിയൂരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.