ഭക്ഷ്യവിഷബാധ: വിവരം നൽകാത്ത ആശുപത്രിക്ക് നോട്ടീസ്
text_fieldsനെടുങ്കണ്ടം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സക്കെത്തിയ രോഗികളുടെ വിവരങ്ങള്‍ മറച്ചുവെച്ച സ്വകാര്യ ആശുപത്രിക്ക് പട്ടം കോളനി മെഡിക്കല്‍ ഓഫിസറുടെ നോട്ടീസ്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ വിവരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയെ യഥാസമയം അറിയിക്കാതിരിക്കുന്നതിനാണ് നോട്ടീസ്.
ഇത്തരം വിരങ്ങൾ മറച്ചുവെക്കുന്നത് കുറ്റകരമാണെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭാവിയിൽ ആരെങ്കിലും ചികിത്സക്കെത്തിയാല്‍ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കണമെന്നും കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മഞ്ഞപ്പെട്ടി ഭാഗത്ത് തിങ്കളാഴ്ച നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത എൺപതോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുകയും ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അവരില്‍ ചിലര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി അധികൃതരെ അറിയിക്കാതിരുന്നതാണ് നോട്ടീസ് നൽകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.