Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightതൊഴിലാളികളുമായി...

തൊഴിലാളികളുമായി വാഹനങ്ങളുടെ മരണപ്പാച്ചിൽ; െപാലിയുന്നത്​ നിരവധി ജീവനുകൾ

text_fields
bookmark_border
തൊഴിലാളികളുമായി വാഹനങ്ങളുടെ മരണപ്പാച്ചിൽ; െപാലിയുന്നത്​ നിരവധി ജീവനുകൾ
cancel
camera_alt

ഉപ്പുതറയിൽ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞപ്പോൾ 

നെടുങ്കണ്ടം: ഏലത്തോട്ടങ്ങളിലേക്ക്​ തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ മരണപ്പാച്ചിലിനും അതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും അറുതിയാകുന്നില്ല. കട്ടപ്പന ഉപ്പുതറ ഭാഗത്ത്​ തൊഴിലാളികളെയുംകൊണ്ട്​ പോയ ജീപ്പ്​ മറിഞ്ഞ്​ ശനിയാഴ്​ച രണ്ടുപേർ മരണപ്പെട്ടതാണ്​ ഒടുവിലത്തെ സംഭവം.

തമിഴ്നാട്ടിൽനിന്ന്​ തൊഴിലാളികളുമായി വരുന്ന വാഹനങ്ങളുടെ വരവ് കോവിഡ് മൂലം താൽക്കാലികമായി നില​െച്ചങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങൾ ഏലത്തോട്ടങ്ങളിലേക്ക്​ പായുന്നുണ്ട്. എട്ടുമണിക്ക് പണിക്കായി തൊഴിലാളികളെ ഇറക്കാനായാണ് മിക്ക വാഹനങ്ങളും അമിതവേഗത്തിൽ പായുന്നത്.

കൃത്യസമയത്ത് പണിക്കിറങ്ങിയില്ലെങ്കിൽ കൂലി വെട്ടിക്കുറക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പണി കഴിഞ്ഞ് വൈകുന്നേരമുള്ള തിരിച്ചുപോക്കും ഇങ്ങനെ തന്നെയാണ്. ഒരുവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നതാണ്​ അപകടങ്ങൾ വർധിക്കാൻ കാരണം.

ഫിറ്റ്നസ്​ കുറഞ്ഞതും യാത്രക്ക് സുരക്ഷിതമല്ലാത്തതുമായ ചില വാഹനങ്ങളിൽ അമിതഭാരവും വേഗതയും കൂടി ആകുമ്പോഴാണ്​ അപകടം സംഭവിക്കുന്നത്​.

ഹൈറേഞ്ച്്് മേഖലയിൽ ഇത്തരം അപകടങ്ങൾ നിത്യസംഭവമാണ്. ചെറിയ അപകടങ്ങൾ അപ്പോൾതന്നെ പറഞ്ഞുതീർക്കുന്നതിനാൽ പുറംലോകം അറിയാറില്ല. ഇതിനിടെ തോട്ടം ഉടമകളും ൈഡ്രവർമാരുമായി മോട്ടോർ വാഹന വകുപ്പും പൊലീസും ചർച്ചകൾ നടത്തി വേഗതനിയന്ത്രണം വാഹനങ്ങളുടെ ഫിറ്റ്നസ്​, അമിതഭാരം എന്നിവയെ സംബന്ധിച്ചും ധാരണയിൽ എത്തിയിരു​െന്നങ്കിലും പഴയപടി തുടരുകയാണ്. അപകടമുണ്ടാകുമ്പോൾ ഏതാനും ദിവസത്തേക്ക് പരിശോധന നടത്തും.

ചില വാഹനങ്ങൾ പിടികൂടി പിഴ ചുമത്തും. പരിശോധനയുടെ വീര്യം കുറയുന്നതോടെ വീണ്ടും കാര്യങ്ങൾ പഴയപടിയാവുതാണ് പതിവ്. ജോയൻറ് ആർ.ടി.ഒ ലൈസൻസ്​ സസ്​പെൻഡ് ചെയ്ത ൈഡ്രവർ വീണ്ടും വാഹനമോടിക്കുന്നതായി ഇതേ ഓഫിസർതന്നെ കണ്ടെത്തിയ സംഭവവുമുണ്ട്.

ലൈസൻസ്​ സസ്​പൻഡ്​​ ചെയ്ത് ദിവസങ്ങൾകഴിയുംമുമ്പേ ഇദ്ദേഹത്തിെൻറ ഓഫിസിന് മുന്നിലൂടെയാണ് തലങ്ങുംവിലങ്ങും നിയമം ലംഘിച്ച്്് പായുന്നത്. ഒരുവാഹനത്തിൽ എട്ടുമുതൽ 12 വരെ ആളുകളെ കയറ്റാൻ അനുമതിയുള്ളിടത്ത്് 18 മുതൽ 24 പേരെ വരെ കയറ്റും.

വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒന്നുപോലെ ബുദ്ധിമുണ്ടാക്കുകയാണ്. തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് 20 പേർക്ക് പരിക്കേൽക്കുകയും തൊഴിലാളികളിൽനിന്ന്​ പൊലീസ്​ മൊഴിയെടുക്കുതിന്​ മുമ്പേ പരിക്കേറ്റവരെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക്​ കടത്തിയ സംഭവവുമുണ്ട്.

ബാലഗ്രാമിന് സമീപത്തെ കൊടുംവളവിൽ വാഹനത്തി​െൻറ ഡോർ തുറന്ന് തൊഴിലാളി സ്​ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവവും ഉണ്ടായിട്ടുണ്ട്്. പരിശോധനയിൽനിന്ന്​ പൊലീസ്​ ഉൾവലിയുന്നതോടെയാണ് കാര്യങ്ങൾ പഴയപടിയാവുന്നത്. വിവിധ സംഘടനകളടക്കം നിരവധിതവണ പരാതി നൽകിയിട്ടും മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്ന്​ വ്യാപക പരാതി നിലവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathJeep accidentupputhara
News Summary - over speed of vehicles carry workers shed blood in highrange
Next Story