വേണം, പട്ടം കോളനി ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ
text_fieldsനെടുങ്കണ്ടം: പട്ടം കോളനി മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടിയെരുമയിൽ അനുവദിച്ചതാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം.
ഇവിടെ നിലച്ചുപോയ ചികിത്സ പുനഃസ്ഥാപിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 1956ല്‍ മൂന്നു മുറികളുള്ള ഒരു കെട്ടിടത്തിെൻറ ഒരുമുറിയില്‍ ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം തുടങ്ങിയതാണ് ഈ ആശുപത്രി.
മറ്റ് രണ്ട് മുറികളില്‍ ഒന്നില്‍ ആയുര്‍വേദ ഡിസ്പെന്‍സറിയും മറ്റൊന്നില്‍ മൃഗാശുപത്രിയും ആരംഭിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടം കോളനി പ്രാഥമികാരോഗ്യകേന്ദ്രം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. സമീപ പഞ്ചായത്തുകളിലെ മുഴുവന്‍ രോഗികളും ചികിത്സതേടി എത്തുന്നത് ഇവിടെയായിരുന്നു.
ഇപ്പോള്‍ ആശുപത്രിക്ക് സ്വന്തമായി രണ്ടേക്കറോളം സ്ഥലമുണ്ട്.
പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സെൻററിൽ കിടത്തിച്ചികിത്സ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ആദ്യകാലത്ത് ലഭ്യമായിരുന്നു.
കിടത്തിച്ചികിത്സക്ക് വാർഡ് നിർമിച്ചുനൽകി നാട്ടുകാർ
1955ൽപട്ടം കോളനി രൂപവത്കരണത്തിനുശേഷം ജനങ്ങള്‍ ചികിത്സക്കായി ആശ്രയിച്ചുവരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സക്ക് സൗകര്യം തികയാതെവന്നു.
1969ല്‍ അധികൃതരുടെ അലംഭാവം കണ്ടുമടുത്ത നാട്ടുകാര്‍ രംഗത്തെത്തി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിർമിച്ച് 30 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള വാര്‍ഡ് പണികഴിപ്പിച്ച്് ആശുപത്രിക്ക് നല്കി. അത്യാഹിത വിഭാഗത്തിനാവശ്യമായ സൗകര്യവുമുണ്ടാക്കി. 1980വരെ രോഗികള്‍ നിത്യേന ചികിത്സ തേടി എത്തിയിരുന്നു. എന്നാല്‍, 1991 മുതല്‍ ഈ സ്ഥാപനത്തില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാതെ വന്നതോടെ കിടത്തിച്ചികിത്സ വിഭാഗം പൂർണമായി നിർത്തുകയായിരുന്നു. പിന്നീട് ഐ.പി ബ്ലോക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ ധാരണയായെങ്കിലും പ്രാവര്‍ത്തികമാക്കാനായില്ല.
ആശുപത്രിയുടെ പുരോഗതിക്കായി ജനങ്ങളുടെ നിരന്തരമായ നിവേദനങ്ങളും പ്രതിഷേധങ്ങളും സമരങ്ങള്‍ക്കുമൊടുവില്‍ 2011ല്‍ 100ദിന കിടത്തിച്ചികിത്സ പുനഃരാരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം പൂട്ടി. ഐ.പി യൂനിറ്റ് വീണ്ടും ആരംഭിക്കുന്നതിെൻറ ഉദ്ഘാടനം അന്നത്തെ ഇടുക്കി എം.പി പി.ടി. തോമസ് നിര്‍വഹിച്ച് ഒരാഴ്ച തികയും മുമ്പ് ഡോക്ടര്‍മാരുടെ അഭാവം മൂലം അടച്ചു. മൂന്ന് പഞ്ചായത്തുകളിലെ നാനൂറോളം സാധാരണക്കാരായ രോഗികളാണ് നിലവില്‍ ഒ.പി വിഭാഗത്തില്‍ മാത്രം ദിനേന ചികിത്സ തേടി എത്തുന്നത്.
ആശുപത്രി പ്രവര്‍ത്തിക്കുന്നത് പാമ്പാടുംപാറ പഞ്ചായത്തിലാണെങ്കിലും നെടുങ്കണ്ടം പഞ്ചായത്തിനുകീഴിലാണ് പ്രവര്‍ത്തനം.
കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണം
കര്‍ഷക-തോട്ടംതൊളിലാളി കുടുംബങ്ങളില്‍ നിെന്നത്തുന്ന നിര്‍ധന രോഗികള്ക്ക്്് കിടത്തിച്ചികിത്സക്ക് സൗകര്യം വേണമെങ്കിൽ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കണം. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ ക്വാര്‍ട്ടേഴ്സുകളും വൈദ്യുതി, കുടിവെള്ളം അടക്കമുള്ള അനുബന്ധ സൗകര്യം ഉണ്ടായിട്ടും കിടത്തിച്ചികിത്സ മാത്രം നിഷേധിക്കുകയാണ്.
വര്ഷങ്ങള്ക്കുമുമ്പ്്് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടക്കകളും ഇതര ഉപകരണങ്ങളും കട്ടപ്പന ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ കട്ടപ്പന നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഇവിടെ കിടത്തിച്ചികിത്സ ഇല്ലെന്ന കാരണം പറഞ്ഞാണ് പഞ്ചായത്തിെൻറ അനുമതി കൂടാതെ മുന്നറിയിപ്പില്ലാതെ ഉപകരണങ്ങൾ കടത്താന്‍ ശ്രമിച്ചത്്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. നേരത്തേ ഉണ്ടായിരുന്ന കിടത്തിച്ചികിത്സ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.