കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മീന്‍പിടിക്കാന്‍ കൂട്ടത്തോടെ ജനം കല്ലാർ ഡാമിൽ
text_fieldsനെടുങ്കണ്ടം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മീന്‍ പിടിക്കാന്‍ കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘം കൂട്ടത്തോടെ കല്ലാര്‍ ഡാമിലെത്തി. അറ്റകുറ്റപ്പണിക്കായി ഡാം തുറന്നതോടെയാണ് മീന്‍പിടിക്കാന്‍ ആളുകള്‍ കൂട്ടമായി ഡാമിലേക്ക് ഇറങ്ങിയത്. പൊലീസ് വിരട്ടിയോടിച്ചിട്ടും ആളുകള്‍ പിന്മാറാന് കൂട്ടാക്കിയില്ല.
കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന നെടുങ്കണ്ടം പഞ്ചായത്തിലാണ് കല്ലാര്‍ ഡാം. ഡാമിെൻറ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. ഡാം തുറക്കുന്നതിനുമുേമ്പതന്നെ നിരവധിയാളുകള്‍ ഷട്ടര്‍ മുഖങ്ങള്‍ക്ക് മുന്നില്‍ കമ്പുകളും വെട്ടുകത്തിയും മറ്റുമായി സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡാം വിഭാഗം അസിസ്റ്റൻറ് എന്‍ജിനീയര്‍ നെടുങ്കണ്ടം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ആളുകളെ ഷട്ടര്‍ മുഖത്തുനിന്ന് വിരട്ടിയോടിച്ചെങ്കിലും ഡാം തുറന്നപ്പോള്‍ മറുവശത്തുകൂടി എത്തി ഡാമിെൻറ ഉള്ളിലേക്ക് കൂട്ടമായി ഇറങ്ങുകയായിരുന്നു.
കുട്ടികളും യുവാക്കളും അടങ്ങുന്ന അമ്പതോളം പേരടങ്ങുന്ന സംഘമാണ് ഡാമിലേക്കിറങ്ങിയത്. പൊലീസ് ആളുകളോട് കയറിപ്പോകാന്‍ നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിെൻറയും വിശദീകരണം. കഴിഞ്ഞ മാസം മീന്‍പിടിക്കാനെത്തിയ യുവാവ് ഡാമില്‍ വീണ് മരിച്ചതിനെത്തുടര്‍ന്ന് മീന്‍പിടിത്തവും ഡാമില്‍ ഇറങ്ങുന്നതും കല്ലാര്‍ ഡാമില്‍ കര്‍ശനമായി നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.