അംഗൻവാടികള്‍ക്കായി പഞ്ചായത്ത് വാങ്ങിയ അലമാരകളും ഇഡ്ഡലിപ്പാത്രങ്ങളും കാണാനില്ല
text_fieldsനെടുങ്കണ്ടം: അംഗൻവാടികള്‍ക്ക് മൂന്നുവര്‍ഷം മുമ്പ്്് അനുവദിച്ച 10 അലമാര, 30 ഇഡ്ഡലി പാത്രം തുടങ്ങിയവ വിതരണം ചെയ്തിട്ടില്ലെന്നും എന്നാല്‍, ഇവ കൈപ്പറ്റിയതായി ഐ.സി.ഡി.എസ് ജീവനക്കാരില്‍നിന്ന് പഞ്ചായത്ത്് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രസീത് എഴുതി വാങ്ങിയതായും പരാതി.
കുട്ടികള്‍ക്ക് ഭക്ഷണം പാചകംചെയ്ത് നല്‍കുന്നതിനായി അനുവദിച്ച 30 ഇഡ്ഡലിപ്പാത്രങ്ങള് ഉള്‍പ്പെടെ ഉപകരണങ്ങളാണ് വിതരണം ചെയ്യാതെ ഐ.സി.ഡി.എസ് ജീവനക്കാരില്‍നിന്ന് കൈപ്പറ്റ് രസീത് എഴുതിവാങ്ങിയത്. 10 അലമാരകള്‍, 30 ഇഡ്ഡലിപ്പാത്രങ്ങള് തുടങ്ങിയവയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികള്‍ക്കായി അനുവദിച്ചത്. 50 ഇഡ്ഡലിപ്പാത്രങ്ങള് അനുവദിച്ച് ഓര്‍ഡര്‍ നല്‍കിയതില്‍ 30 എണ്ണം പഞ്ചായത്തില്‍ വന്നു. അത്്് ഐ.സി.ഡി.എസിന് കൈമാറിയപ്പോള്‍ അവ അംഗന്‍വാടികള്‍ക്ക് യോജിക്കുന്നതല്ലെന്നും കേറ്ററിങ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ പറ്റൂ എന്നും പറഞ്ഞ്് തിരികെ നല്കി.
എന്നാല്‍, ഈ പാത്രങ്ങള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. അംഗൻവാടികള്‍ക്ക് മാറി നല്‍കിയിട്ടുമില്ല. പദ്ധതിയുടെ വിതരണോദ്്ഘാടനവും നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നെടുങ്കണ്ടം പഞ്ചായത്ത് അം
ഗൻവാടിക്കായി അലമാരകളും പാത്രങ്ങളും വാങ്ങിനല്‍കാന്‍ നിശ്ചയിച്ചത്. ഐ.സി.ഡി.എസ് ജീവനക്കാര്‍ പുതിയ ഭരണസമിതിക്കാരെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത വകയില്‍ ബില്‍ മാറിയിട്ടില്ലെന്ന പരാതിയും നിലവിലുണ്ട്. കൂടാതെ ബേഡ്മെട്ടില് പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിലേക്ക്്് യന്ത്രസാമഗ്രികള്‍ വാങ്ങിയതിലും വന്‍ ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. ടെൻഡര്‍ നടപടി പാലിക്കാതെ യന്ത്രങ്ങള്‍ വാങ്ങിയതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.