രാമക്കല്‍മേട് കേരളത്തിന്റെ ഹരിത ഊര്‍ജ ഹബ്ബാകും -മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsനെടുങ്കണ്ടം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിത ഊര്‍ജ ഇടനാഴി പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ രാമക്കല്‍മേട് കേരളത്തിന്റെ ഹരിത ഊര്‍ജ ഹബ്ബായി മാറുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
കാറ്റാടി വൈദ്യുതി പദ്ധതിയുടെ ഭാഗമായി രാമക്കല്‍മേട്, പുഷ്പകണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ അഞ്ച് കാറ്റാടി യന്ത്രങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി വിവിധ സബ്സ്റ്റേഷനുകള്‍, സര്‍ക്യൂട്ട് ലൈനിന്റെ നിർമാണങ്ങള്‍ എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 244.64 കോടിയുടേതാണ് പദ്ധതി.
പുഷ്പകണ്ടം സബ്സ്റ്റേഷന്, നിർമല സിറ്റി 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്, വാഴത്തോപ്പ്, നെടുങ്കണ്ടം സബ്സ്റ്റേഷനുകളില്‍ 110 കെ.വി ബേകളുടെ നിർമാണം, കുയിലിമല- നിർമല സിറ്റി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനുകളുടെ നിർമാണം, നിർമല സിറ്റി- കട്ടപ്പന 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ നിർമാണം, പുഷ്പകണ്ടം -നെടുങ്കണ്ടം 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ നിര്‍മാണം എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്.
അണക്കരമെട്ടില്‍ സ്ഥാപിച്ച കാറ്റാടി യന്ത്രത്തിനുസമീപം നടന്ന യോഗത്തില്‍ എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ മലയകം അഗ്രിഗേറ്റ്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കെ.ഐ.കെ പ്ലാസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ.കെ പ്ലാസ്റ്റിക്സ്, ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍സ് ലിമിറ്റഡ്, സി.വി റിന്യൂവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് സംരംഭങ്ങളുടെ 250 കിലോവാട്ട് ശേഷിയുള്ള അഞ്ച് വിന്‍ഡ് ടര്‍ബൈനുകളാണ് രാമക്കല്‍മേട്, പുഷ്പക്കണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ പ്രദേശത്തെ ആകെ സ്ഥാപിതശേഷി 16.50 മെഗാവാട്ടായി ഉയര്‍ന്നു. ആകെ എട്ട് വിന്‍ഡ് എനര്‍ജി ജനറേറ്ററുകള്‍ സ്ഥാപിക്കാനുള്ള സാങ്കേതിക അനുമതിയാണ് അെനര്‍ട്ട് രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത്. ശേഷിക്കുന്ന മൂന്ന് വിന്‍ഡ് ടര്‍ബൈനുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ സജി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സഹദേവന്, രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.കെ. ഇബ്രാഹീം, പ്രോജക്ട് മാനേജര്‍ അരുണ്‍ വര്‍ഗീസ്, അെനര്‍ട്ട് ചീഫ് ഡയറക്ടര്‍ ഡോ. അജിത് ഗോപി, മലയകം അഗ്രിഗേറ്റ്സ് ആന്‍ഡ് സാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്‍.പി. ആന്റണി, ശിവ വിന്‍ഡ് ടര്‍ബൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി. വേല്‍മണി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എന്‍. വിജയന്, സനല്‍കുമാര്‍ മംഗലശ്ശേരി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.