ഗൃഹനാഥൻ ജീവനൊടുക്കിയത് കടബാധ്യത മൂലമെന്ന് ബന്ധുക്കൾ
text_fieldsനെടുങ്കണ്ടം: പാമ്പാടുംപാറയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് കടബാധ്യതമൂലവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിരന്തര ശല്യത്തെ തുടർന്നുമാണെന്ന് ബന്ധുക്കൾ. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പത്തിനിപ്പാറ മാവോലില്‍ സന്തോഷിനെ (45) വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. കടക്കെണിമൂലമാണ് ജീവന്‍ അവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.
വാഹനവായ്പ കുടിശ്ശിക വന്നതിനാല്‍ കഴിഞ്ഞ ദിവസം ഫിനാന്‍സ് കമ്പനി അസഭ്യം പറയുകയും ഭീഷണി മുഴക്കിയതുമാണ് സന്തോഷ് ആത്മഹത്യ ചെയ്യാന്‍ പ്രധാന കാരണമെന്ന്്് ഭാര്യ ഗീത പറഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായും വാഹനം വാങ്ങാനുമായി നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് വായ്പ എടുത്തിരുന്നു. ഏലം കൃഷി ആയിരുന്നു കുടുംബത്തിെൻറ വരുമാനം. ഏലത്തിനുണ്ടായ വിലയിടിവ് വായ്പ തിരിച്ചടവ് മുടക്കി. വാഹന വായ്പയുടെ മൂന്ന് അടവുകളാണ് കുടിശ്ശിക ഉള്ളത്. ഉടന്‍ തിരിച്ചടക്കാം എന്ന് അറിയിച്ചിട്ടും ഭീഷണി തുടര്‍ന്നു. സന്തോഷ് മരിച്ച ദിവസവും ഇവര്‍ വീട്ടില്‍ എത്തിയിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിനുപുറമെ നെടുങ്കണ്ടത്തെ ചില ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തിരുന്നു. കടബാധ്യതയും അതുമൂലമുണ്ടാകുന്ന നിരന്തര ശല്യവും മൂലം എന്തെങ്കിലും കടുംകൈ പ്രവര്‍ത്തിക്കുെമന്ന്് സന്തോഷ് പറഞ്ഞിരുന്നതായി ഭാര്യ പറഞ്ഞു. ജീർണാവസ്ഥയിലായ വീട്ടിലാണ് കുടുംബം കഴിയുന്നത്. രണ്ട് ഏക്കര്‍ ഭൂമി ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമായില്ല. കൃഷിയുടെ വരുമാനത്തില്‍നിന്ന് വീട് നിര്‍മിക്കാം എന്ന പ്രതീക്ഷയില്‍ അടിത്തറ ഒരുക്കിയിട്ടിട്ട് വർഷങ്ങളായി. രണ്ട് മക്കളുടെ പഠനം, കൃഷി ആവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍, ദൈനംദിന ചെലവുകളെല്ലാം ഏലം വരുമാനത്തെ ആശ്രയിച്ചാണ് നടത്തിയിരുന്നത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.