കർഷകരിൽ നിന്ന് സ്വകാര്യവ്യക്തി കോടികൾ തട്ടിയ സംഭവം: ഉന്നതതല അന്വേഷണം വേണം -കോൺഗ്രസ്
text_fieldsനെടുങ്കണ്ടം: കർഷകരിൽനിന്ന് ഏലക്ക അവധിക്ക് വാങ്ങി സ്വകാര്യവ്യക്തി കോടികൾ തട്ടിയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.
കാൽവരിമൗണ്ട് സ്വദേശി ജനങ്ങളിൽനിന്ന് വിവിധ ഇനത്തിൽ വൻ തുക കടംവാങ്ങി ഒളിവിൽ പോയിട്ട് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് ശ്രമിക്കുന്നത്. പൊലീസ് നടപടിയിൽ ദുരൂഹതയുണ്ട്.
നൂറുകണക്കിന് പരാതികൾ തങ്കമണി ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടും നടപടിയില്ലാത്തത് ഭരണ നേതൃത്വത്തിെൻറ ഇടപെടൽമൂലമാണ്.
പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ ഉന്നതതല അന്വേഷണം നടത്തണം. കർഷകരുടെ പണം അടിയന്തരമായി തിരിച്ചുനൽകിയില്ലെങ്കിൽ സമരപരിപാടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.