മക്കള്‍ കൈവിട്ട വയോധികക്ക് 'തണലില്‍' അഭയം
text_fieldsനെടുങ്കണ്ടം: മക്കള്‍ കൈവിട്ട കിടപ്പ് രോഗിയായ വയോധികയെ സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കുശേഷം സഹകരണ ആശുപത്രിയുടെ തണല്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ അഭയമൊരുക്കും.
രാമക്കല്‍മേട് തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മയുടെ (68) ദുരവസ്ഥ ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ഇടപെട്ടാണ് ചികിത്സയും പരിപാലനവും ഒരുക്കിയത്. ശരീരം മുഴുവനും വ്രണമായി അനങ്ങാന്‍പോലും പറ്റാതെ വീട്ടിൽ അവശനിലയിൽ കഴിയുകയായിരുന്നു ഇവർ. പുറ്റടി ആശുപത്രിയില്‍ എത്തിക്കാന്‍ റവന്യൂ അധികൃതരും സാമൂഹികക്ഷേമ വകുപ്പും പഞ്ചായത്ത് അംഗവും തയാറായെങ്കിലും കൂട്ടിരിപ്പിനാളില്ലായിരുന്നു.
സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ജില്ല കമ്മിറ്റി അംഗം പി.എന്‍. വിജയന്, ഏരിയ സെക്രട്ടറി വി.സി. അനില്‍, സി. രാജശേഖരന്, കെ.പി. തങ്കപ്പന്, വി.എ. ഷാഹുല്‍. പഞ്ചായത്ത് അംഗം വിജിമോള്‍ വിജയന്, ബ്ലോക്ക് അംഗം വിജയകുമാരി എസ്. ബാബു, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സജി തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.