വീടുകയറി ആക്രമണം; ഒളിവില്‍പോയ ആറംഗസംഘം അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: ചേമ്പളത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ ഒഴിവില്‍ കഴിഞ്ഞിരുന്ന ആറ് പ്രതികളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചേമ്പളം സ്വദേശികളായ പുത്തന്‍പുരക്കല്‍ സബീഷ് (40), സന്തോഷ് (41), കൗന്തി അമ്പാട്ട് ജേക്കബ് തോമസ് (ജയിംസ് 52), ഉടുമ്പന്‍ചോല, ശാന്തനരുവി തോട്ടുചാലില്‍ ജിഷോ(33), സഹോദരങ്ങളായ ജിജോ(36), ജിനോയി(36) എന്നിവരാണ് അറസ്റ്റിലായത്.
ചേമ്പളം പാലത്താനത്ത് ആൻറണി ജോസഫ്, ഭാര്യ ഗ്രേസിക്കുട്ടി, മകെൻറ ഭാര്യ ടീന എന്നിവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒളിവില്‍പോയ സംഘത്തെ രണ്ടരമാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. പുത്തന്പരുക്കല് സജിന്‍ എന്നയാൾ സംഭവ ദിവസം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. കമ്പിവടികൊണ്ടുള്ള ആക്രമണത്തിൽ ആൻറണിക്ക് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ആൻറണിയുടെ വീടിനുസമീപത്തുള്ള സ്ഥലം സ്വകാര്യവ്യക്തി ൈകയേറിയതുമായി ബന്ധപ്പെട്ട് കേസുണ്ട്. ആൻറണി നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. നടപടി വൈകിപ്പിക്കുന്നതില്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെ എല്‍.ആര്. വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പങ്കുള്ളതായും ഇയാള്‍ ൈകയേറ്റക്കാരില്‍നിന്ന് വന്‍ തുക കൈപ്പറ്റിയതായും ഗൃഹനാഥന് ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയും സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ആൻറണി കേസ് നല്‍കിയിരുന്നു. അടുത്തിടെ നടന്ന അദാലത്തിലും ഇത് സംബന്ധിച്ച് പരാതി നല്കി. ഇതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. തന്നെയും കുടുബത്തെയും ഗുണ്ടകള്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ജി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആൻറണി പരാതി നല്‍കിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.