മിഴിയടച്ച് വഴിവിളക്കുകൾ; മിഴി തുറക്കാതെ പഞ്ചായത്ത്
text_fieldsനെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമങ്ങളും വ്യാപകമാകുമ്പോഴും വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ ഭരണ സമിതി തയാറാവുന്നില്ലെന്ന് ആക്ഷേപം. നാനൂറിലധികം വഴിവിളക്കുകളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. ഇതിൽ 50 എണ്ണം മാത്രമാണ് പ്രകാശിക്കുന്നത്.
കമ്പംമെട്ട്, കൂട്ടാർ, നിരപ്പേൽക്കട എന്നിവിടങ്ങളിൽ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനരഹിതമാണ്.
പഞ്ചായത്ത് പ്രസിഡന്റിന്റെ പത്താം വാർഡായ കമ്പംമെട്ടിൽ തമിഴ്നാട് അതിർത്തി ചെക്പോസ്റ്റിനുസമീപം സ്ഥാപിച്ച രണ്ട് വഴിവിളക്കുകൾ നാളുകളായി പ്രവർത്തന രഹിതമാണ്. ഇത് വ്യാപാരികൾക്കും ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പലതവണ പഞ്ചായത്ത് കമ്മിറ്റികളിൽ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതി വേണ്ട നടപടിയെടുക്കുന്നില്ലെ ന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിൽ ഉൾപ്പെടെ സന്ധ്യകഴിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.