Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightടേക്ക് എ ബ്രേക്ക്...

ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ബ്രേക്ക് വീണോ?

text_fields
bookmark_border
ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ബ്രേക്ക് വീണോ?
cancel
camera_alt

നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നുകൊടുക്കാത്ത തൂക്കുപാലത്തെ ‘വഴിയിടം’ പദ്ധതി

നെ​ടു​ങ്ക​ണ്ടം: നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി ര​ണ്ട് ഉ​ദ്ഘാ​ട​ന​ങ്ങ​ളും ന​ട​ത്തി വ​ര്‍ഷം നാ​ല് പി​ന്നി​ട്ടി​ട്ടും തൂ​ക്കു​പാ​ല​ത്തെ ‘വ​ഴി​യി​ടം’ പ​ദ്ധ​തി ഇ​ന്നും പാ​തി​വ​ഴി​യി​ല്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ‘വ​ഴി​യി​ടം’ എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി നി​ര്‍മി​ച്ച​താ​ണ് തൂ​ക്കു​പാ​ലം മാ​ര്‍ക്ക​റ്റി​ലെ ശൗ​ചാ​ല​യ സ​മു​ച്ച​യം.

ഏ​ക​ദേ​ശം 35 ല​ക്ഷം രൂ​പ മു​ട​ക്കി ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 2020ൽ ​നി​ര്‍മി​ച്ച​താ​ണി​ത്. തൂ​ക്കു​പാ​ലം പൊ​തു​മാ​ര്‍ക്ക​റ്റി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്കും ക​ച്ച​വ​ടം ചെ​യ്യാ​ന്‍ വ​രു​ന്ന​വ​ര്‍ക്കും രാ​മ​ക്ക​ല്‍മേ​ടെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും അ​വി​ടെ എ​ത്തു​ന്ന​വ​ര്‍ക്കും ഓ​ട്ടോ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍ക്കും തൂ​ക്കു​പാ​ലം ടൗ​ണി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​ന്ത​രം വ്യാ​പാ​രി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ‘ശു​ചി​ത്വ കേ​ര​ളം സു​ന്ദ​ര കേ​ര​ളം’ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നി​ല്ല. ഇ​ത് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നെ​ങ്കി​ല്‍ രാ​മ​ക്ക​ല്‍മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ക്കും ഏ​റെ പ്ര​യോ​ജ​ന​മാ​യി​രു​ന്നു. 2020 ഒ​ക്ടോ​ബ​റി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്ത ശൗ​ചാ​ല​യ സ​മു​ച്ച​യം ചി​ല മി​നു​ക്കു​പ​ണി​ക​ള്‍ ന​ട​ത്തി ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി മു​ഖ്യ​മ​ന്ത്രി ഓ​ണ്‍ലൈ​നി​ലൂ​ടെ വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ 2019-’20 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് 35 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ തൂ​ക്കു​പാ​ലം മാ​ര്‍ക്ക​റ്റി​നു​ള്ളി​ലെ ശൗ​ചാ​ല​യ സ​മു​ച്ച​യം നി​ര്‍മി​ച്ച​ത്.

തൂ​ക്കു​പാ​ലം മാ​ര്‍ക്ക​റ്റ് ആ​ധു​നി​ക​വ​ത്​​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ശൗ​ചാ​ല​യ സ​മു​ച്ച​യം പ​ണി​ത​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഏ​റെ​യെ​ത്തു​ന്ന രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്കു​ള്ള പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണാ​ണ് തൂ​ക്കു​പാ​ലം. പ​ദ്ധ​തി പ്ര​കാ​രം സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്‍പ്പെ​ടെ ഏ​ത് സ​മ​യ​ത്തും വൃ​ത്തി​യാ​യും സു​ര​ക്ഷി​ത​മാ​യും ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ശൗ​ചാ​ല​യ​ങ്ങ​ളും കോ​ഫി ഷോ​പ്പും നി​ര്‍മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍ മാ​ര്‍ക്ക​റ്റി​നു​ള്ളി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ര്‍മി​ച്ച ശൗ​ചാ​ല​യ​ത്തി​ല്‍ അ​ല്ല​റ ചി​ല്ല​റ ജോ​ലി​ക​ള്‍ ചെ​യ്ത് ‘വ​ഴി​യി​ടം’ എ​ന്ന ബോ​ര്‍ഡ് സ്ഥാ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പ​ദ്ധ​തി മൂ​ന്ന് വ​ശ​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട മാ​ര്‍ക്ക​റ്റി​നു​ള്ളി​ലാ​യ​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ള്‍ക്ക് ഇ​ങ്ങ​നെ​യൊ​രു സം​വി​ധാ​നം തൂ​ക്കു​പാ​ല​ത്ത് ഉ​ണ്ടെ​ന്ന് കാ​ണാ​നോ തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മോ ക​ഴി​യി​ല്ല. പ​ദ്ധ​തി രേ​ഖ പ്ര​കാ​രം വ​ഴി​യി​ട​ത്തി​ന്റെ ന​ട​ത്തി​പ്പി​നാ​യി കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രെ ക​ണ്ടെ​ത്താ​നും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​നാ​യി​ട്ടി​ല്ല.

ഡെ​ങ്കി​പ്പ​നി, മ​ലേ​റി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി വി​വി​ധ രോ​ഗ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ‘ശ​ങ്ക’ തീ​ര്‍ക്കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലും ഇ​ട വ​ഴി​ക​ളി​ലും മ​ല​മൂ​ത്ര വി​സ​ര്‍ജ​നം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ന്റെ കാ​ര​ണ​മെ​ന്തെ​ന്ന്​ മാ​ത്രം ആ​ര്‍ക്കും വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsTake a Break project
News Summary - Take a Break project
Next Story