കല്ലാറില്‍ മിനി ൈവദ്യുതിഭവൻ നിര്‍മാണം അവസാനഘട്ടത്തിലേക്ക്
text_fieldsനെടുങ്കണ്ടം: കല്ലാറില്‍ കെ.എസ്.ഇ.ബിയുടെ മിനി ൈവദ്യുതി ഭവൻ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. 2.20 കോടി രൂപ മുടക്കി നിര്‍മിക്കുന്ന വൈദ്യുതി ഭവന്റെ വയറിങ് ജോലി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറിക്കിടക്കുന്ന കെ.എസ്.ഇ.ബി ഓഫിസുകളുടെ പ്രവര്‍ത്തനം ഗുണഭോക്താക്കളുടെ സൗകര്യാര്‍ഥം ഒരു കുടക്കീഴിലാകും.
കല്ലാര്ഡാമിന് സമീപത്ത് വൈദ്യുതി വകുപ്പിന്റെ സ്ഥലത്താണ് മൂന്ന് നിലകളിലായി 2625 ചതുരശ്രയടി വിസ്തീര്‍ണത്തിൽ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴെ നിലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, സബ് ഡിവിഷന് ഓഫിസുകളും ഒന്നാം നിലയില്‍ ട്രാന്‍സ് മിഷന് ഓഫിസുകള്‍, സബ് ഡിവിഷന് ഓഫിസ് എന്നിവയും രണ്ടാംനിലയില്‍ ഗെസ്റ്റ് ഹൗസും കോൺഫറന്‍സ് ഹാള്‍ എന്നിവയുമാണ് പ്രവര്‍ത്തിക്കുക.
പരിമിത സൗകര്യത്തില്‍ നെടുങ്കണ്ടം കായിക സ്റ്റേഡിയം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ്, അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ്, കല്ലാര്‍ ചേമ്പളത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് ഓഫിസ്, കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് സബ്ഡിവിഷന് ഓഫിസ് തുടങ്ങിയവയാണ് മിനി ൈവദ്യുതി ഭവനിലേക്ക് പറിച്ചുനടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.